എല്ലാം തികഞ്ഞ മനുഷ്യൻറെ
അഹങ്കാരം തീർക്കാൻ
എത്തീ നീ കൊറോണ
പടർന്നു പായുന്ന വൈറസ്
മൻുഷ്യരാശിയെ തീർക്കുന്നു
ആരാധനാലയങ്ങൾ പൂട്ടി
വിദ്യാലയങ്ങൾ പൂട്ടി
തിരക്കിട്ട ജീവിതയോട്ടത്തിൽ
ഒന്നിനുമാർക്കും സമയമില്ല
ഇപ്പോൾ...............................
ഐസോലേഷൻ വാർഡിൽ
സമയം പോകുന്നില്ലെന്ന പരാതി
എല്ലാം തിരിച്ചറിയാൻ ദൈവം
നൽകിയ പാഠം കൊറോണ
ജാതിയില്ല, മതമില്ല
പണക്കാരനെന്നും പാവപ്പെട്ടവനെന്നുമില്ല
ഏവരും മനുഷ്യർ മാത്രം
മനസ്സുകൊണ്ട് അടുത്തിട്ട കൂട്ടത്തിൽ
നിന്ന് അകലാം നാളേയുടെ
നന്മയ്ക്കായി....................