കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

ശുചിത്വ കേരളം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മൾ നമ്മുടെ ശരീരവും വീടും പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം.

ഇന്ന് നമ്മൾ കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു. അങ്ങനെ നമ്മൾ പല രോഗങ്ങൾക്കും അടിമപ്പെടുന്നു. ഇതിനൊക്കെ കാരണവും നാം തന്നെയല്ലേ ? ഇനി ഇതിൽ നിന്നും മോചനമുണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ പറ്റൂ.

ദിവസവും രണ്ടുനേരം കുളിക്കുക,രണ്ട് നേരം പല്ല് തേക്കുക,നഖം വെട്ടി വൃത്തിയാക്കുക,ഭക്ഷണത്തിന് മുമ്പും പിമ്പും കൈകഴുകുക ഇതുപോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, മലിനജലം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാം.

“ശുചിത്വ കേരളം സുന്ദര കേരളം”


ആരാധ്യ എ.എസ്
2 കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം