കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/തടവറ

Schoolwiki സംരംഭത്തിൽ നിന്ന്


തടവറ


നേരം വെളുക്കുമ്പോൾ കൂവി ഉണർത്തുവാൻ
നാമെന്നും പൂവനെ കൂട്ടിലാക്കി
വീടിന് കാവലായ് വാലാട്ടി നിൽക്കുവാൻ
ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചി കളിക്കുവാൻ ഭാവി പറയുവാൻ
ശാരികപ്പെണ്ണിനും കൂടൊരുക്കി
           പാട്ടൊന്ന് പാടി പഠിക്കുവാൻ കുയിലിനെ-
           ഒത്തിരി നാളു തടവിലാക്കി
           കാട്ടിൽ മദിക്കുന്ന കൊമ്പനെ വാരി-
           കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
പൂരപ്പറമ്പുകൾക്കാഘോഷമാക്കുവാൻ
ചങ്ങലയ്ക്കിട്ട് നടത്തിയെന്നും
അമ്മപ്പശുവിന്റെ പാൽ നുണയാൻ വന്ന
പൈക്കിടാവിനെ ചതിച്ചു നമ്മൾ
അകിടിൽ ചുരത്തിയ അമ്മ തൻ വാത്സല്യ-
മൂറ്റിക്കറന്നു കുടിച്ചു നിത്യം
             തേനീച്ചകൾക്കും കൂടൊരുക്കി നമ്മൾ
            തേൻ മുഴുവനും പിഴിഞ്ഞെടുക്കാൻ...
            ഒത്തിരിയാളുടെ ഒത്തിരിനാളത്തെ
             അധ്വാനം എന്ത് മധുരമെന്നോ....
എന്നിട്ടും നമ്മൾ ഇന്നൊരു വീട്ടിൽ
സന്തോഷമില്ലാതിരിക്കയല്ലേ
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മെ പിടിച്ച് തടവിലാക്കി......
            സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന്
            ഇനി നമുക്കും ഒന്നറിഞ്ഞിരിക്കാം
            നമ്മളീ ഭൂമിയിൽ എത്ര നിസ്സാരമാം
             ജീവികളാണെന്ന് തിരിച്ചറിയാം.

 

അഫ് ല ഒ.സി
4 കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത