കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥാപക നേതാക്കൾ പ്രസിദ്ധി കാംക്ഷി ക്കാതിരുന്നത് കൊണ്ടോ, എളിമ കൊണ്ടോ എന്താണെന്ന് അറിയില്ല അവരുടെ പേര് വിവരങ്ങൾ പൂർണമായി ലഭ്യമല്ല. കിട്ടിയ വിവരങ്ങൾ വെച്ച് രാമൻ നായർ എറയണ്ണൂർ, C. D ആഗസ്തി കൊങ്ങോല, മാണി മത്തായി പുല്ലാട്ട്, മാത്യു മത്തായി പുല്ലാട്ട്, G E മത്തായി ഗണപതിപ്ലാക്കൽ, സെബാസ്റ്റ്യൻ G മാത്യു ഗണപതി പ്ലാക്കൽ, G. C ദേവസ്യ ഗണപതി പ്ലാക്കൽ, എന്നീ മാനേജർ മാരുടെയും S കേശവപിള്ള, നീല കണ്ഠ കൈമൾ M പദ്മനാഭ കുറുപ്പ്, P. K നാരായണ പിള്ള, V. A തൊമ്മൻ, N. പരമേശ്വരൻ പിള്ള, V. T വർക്കി, V. A ഔസേഫ്, G C ദേവസ്യ, K. J തോമസ്, C. V. വിൻസെന്റ് എന്നീ ഹെഡ് മാസ്റ്റർ മാരുടെയും വിദഗ്ധ നേതൃത്വം കൊണ്ടാണ് നാട്ടുകാരുടെ വകയായ ഈ സ്കൂൾ ഇന്നത്തെ നിലയിൽ എത്തിയത്. ഇപ്പോൾ ഹെഡ്മിസ്ട്രെസ് ആയി അനില ജേക്കബ് പ്രവർത്തിച്ചു വരുന്നു. 50 ൽ അധികം അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ വിവിധ തുറകളിൽ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച അയ്യായിരത്തിൽ അധികം പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ വിജയിച്ചു എന്നത് നമുക്ക് അഭിമാനകരമാണ്.

ഭൗതികസൗകര്യങ്ങൾ

ശുചിമുറികൾ


പെൺകുട്ടികൾക്കുള്ള ശുചീമുറി മീനച്ചിൽ പഞ്ചായത്തിൽ നിന്നും (ജലനിധി )2018-19ഇൽ ലഭിക്കുക ഉണ്ടായി. ആൺകുട്ടികൾക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ശുചീമുറി സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചുനൽകി

.

Dining Hall


പൂർവ വിദ്യാർത്ഥിയും, മുൻ PTA പ്രസിഡന്റും, Block പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന ശ്രീ. ബാബു എറയണ്ണൂർ 2018-19 വർഷത്തിൽ ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു Dining hall നിർമ്മിച്ചു നൽകി.


കഞ്ഞിപ്പുര


2017-18 വർഷത്തിൽ ശ്രീ. ജോസ് K. മാണി M. P സ്കൂളിന് ഒരു കഞ്ഞിപ്പുര നിർമ്മിച്ചു നൽകി. സ്റ്റോർ റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനുണ്ട്.


കിണർ


കുട്ടികളുടെ സുരക്ഷയ്ക്കും, കുടിവെള്ളസംരക്ഷണത്തിനുമായി കിണറിന് ഇരുമ്പുമൂടി മീനച്ചിൽ പഞ്ചായത്ത്‌ നൽകി. Water purifier സൗകര്യവും ഉണ്ട്..