കൊക്കോട്ടേല

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിൽ ആര്യനാടിനു സമീപത്തായി പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തായി കരമാനയാറിന്റെ തീരത്തുള്ള ഒരു കൊച്ചു മലയോര ഗ്രാമം. പ്രശാന്ത സുന്ദരമായ ഈ ഗ്രാമം കാലങ്ങൾക്കു മുൻപ് ധാരാളം നെൽ പാടങ്ങളാൽ സമൃദ്ധമായിരുന്നു. ഏലാ നിറഞ്ഞ പ്രദേശമായതിനാലാവാം കൊക്കോട്ടേല എന്ന പേര് വന്നുചേർന്നത് എന്ന് ഒരുവിശ്വാസം. കിഴക്കോട്ട് ഏലാ എന്നത് ലോപിച്ചാണ് കൊക്കോട്ടേല ആയത് എന്ന് മറ്റൊരു വിശ്വാസം. എന്ത് എന്തുതന്നെയായാലും ഒരു മഹത്തായ കാർഷിക സംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ ഇന്നും കാണാം. നെല്ലിന് പകരം മറ്റുവിളകൾ സ്ഥാനം പിടിച്ചെങ്കിലും കൃഷിഭൂമിയാണ് ഭൂരിഭാഗവും.ഗ്രാമത്തിൽ തലങ്ങും വിലങ്ങും തോടുകളും കരമാനയാറിന്റെ സാമീപ്യവും കൊക്കോട്ടേലയെ ഒരു സുന്ദര ഭൂമിയാക്കി മാറ്റി. കൊക്കോട്ടേലയുടെ ഖ്യാതി കൂട്ടുന്നത് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തു തന്നെ പ്രൗഢ ഗംഭീരമായി ഒരു കുന്നിൻ മുകളിയായി തലയുയർത്തി നിൽക്കുന്ന എൻ എസ് എസ് യൂ പി സ്കൂളാണ്. ഈ ഗ്രാമം അറിയപ്പെടുന്നതും ഈ സരസ്വതിക്ഷേത്രത്തിന്റെ മഹിമയിൽ തന്നെ.

"https://schoolwiki.in/index.php?title=കൊക്കോട്ടേല&oldid=853345" എന്ന താളിൽനിന്ന് ശേഖരിച്ചത്