കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം/പരിശീലനങ്ങൾ/2025-26/പാഠപുസ്തക പരിശീലനം

പത്താം ക്ലാസ് നവീകരിച്ച ഐ.സി.റ്റി പാഠപുസ്തക പരിശീലനം

ഒന്നാം ഘട്ടം

നവീകരിച്ച ഐ.സി.റ്റി. പാഠപുസ്തകത്തിന്റെ പരിശീലനം മൂന്ന് ഘട്ടങ്ങളിലായി പരിശീലനം നൽകാനാണ് ക്രമീകരണം ചെയ്തിട്ടുള്ളത്. മാർച്ച് മാസം തൃശൂ‌ർ കൈറ്റ് ജില്ലാകേന്ദ്രത്തിൽവച്ച് നടന്ന സംസ്ഥാനതല പരിശീലനത്തിൽ ജില്ലയിലെ മാസ്റ്റർ ട്രയിനർമാരായ ശ്രീകുമാർ പി.ആർ, തോമസ് വർഗീസ് എന്നിവരാണ് പങ്കെടുത്തത്. ഒന്നാം ഘട്ടത്തിൽ ആദ്യഭാഗം പാഠപുസ്തകത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങളാണ് പരിശീലിക്കുന്നത്. ഒന്നാം ഘട്ട പരിശീലനത്തിന്റെ ‍ജില്ലാതല പരിശീലനം 08/04/2025, 09/04/2025 തീയതികളിൽ കൈറ്റ് ജില്ലാകേന്ദ്രത്തിൽവച്ച് നടത്തപ്പെട്ടു. മാസ്റ്റർ ട്രയിനർമാർ പരിശീലനത്തിൽ പങ്കെടുത്തു. വിവിധ പരിശീലനകേന്ദ്രങ്ങളിലായി 21-4-2025 മുതൽ 9-5-2025 വരെ നടത്തപ്പെട്ട പരിശീലനത്തിൽ പങ്കെടുത്തവരുടെ എണ്ണം പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നു

ക്രമനമ്പർ പരിശീലനകേന്ദ്രം പങ്കെടുത്തവരുടെ എണ്ണം വിദ്യാഭ്യാസജില്ല
1 സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് പാലാ 57 പാലാ
2 ഗവ.വി.എച്ച്.എസ്.എസ് പൊൻകുന്നം 138 കാഞ്ഞിരപ്പള്ളി
3 സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് കടുത്തുരുത്തി 87 കടുത്തുരുത്തി
4 കോട്ടയം കൈറ്റ് ജില്ലാകേന്ദ്രം 201 കോട്ടയം
5 ഗവ.എച്ച്.എസ്.എസ് പാലാ 38 പാലാ

രണ്ടാം ഘട്ടം

രണ്ടാം ഘട്ടത്തിൽ ഒന്നാം ഭാഗം പാഠപുസ്തകത്തിലെ ആറാം അധ്യായം പരിശീലനം നൽകി. 14/7/2025ൽ മാസ്റ്റർ ട്രയിനർമാരുടെ പരിശീലനവും തുടർന്ന് വിവിധകേന്ദ്രങ്ങളിലായി അധ്യാപകപരിശീലനങ്ങളും നടത്തി. പുതിയതായി ഉൾപ്പെടുത്തിയ റോബോട്ടിക്സ് ആണ് ഈ ഘട്ടത്തിൽ പരിശീലനം നൽകിയത്. വിവിധ പരിശീലനകേന്ദ്രങ്ങളിലായി 16-7-2025 മുതൽ 19-7-2025 വരെ നടത്തപ്പെട്ട പരിശീലനത്തിൽ താഴെപ്പറയുന്ന എണ്ണം അധ്യാപകർ പങ്കെടുത്തു. ഒന്നാം ഘട്ടം പരിശീലനം അവധിക്കാലത്ത് നടന്നതുകൊണ്ട് നിരവധി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ക്ലാസുകൾ തുടങ്ങുകയും വിവിധ വിദ്യാലയങ്ങളിൽ അധ്യാപകർ മാറിവരികയും അധ്യാപകർക്ക് ഐ.സി.റ്റി പാഠ്യപദ്ധതിയുടെ ചുമതന വിഭജിച്ചു നൽകുകയും ചെയ്തതുകൊണ്ട് ഒന്നാം ഘട്ടത്തിലെ അത്രയും എണ്ണം അധ്യാപകർ രണ്ടാം ഘട്ടത്തിൽ പങ്കെടുത്തതായി കാണുന്നില്ല.

ക്രമനമ്പർ പരിശീലനകേന്ദ്രം പങ്കെടുത്തവരുടെ എണ്ണം വിദ്യാഭ്യാസജില്ല
1 എസ്.എച്ച് ജി.എച്ച്.എസ് രാമപുരം 59 പാലാ
2 ഗവ.വി.എച്ച്.എസ്.എസ് പൊൻകുന്നം 99 കാഞ്ഞിരപ്പള്ളി
3 സെന്റ് പോൾസ് എച്ച്.എസ് വാഴൂർ 30 കാഞ്ഞിരപ്പള്ളി
4 സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് കടുത്തുരുത്തി 76 കടുത്തുരുത്തി
5 കോട്ടയം കൈറ്റ് ജില്ലാകേന്ദ്രം 154 കോട്ടയം
6 മഹാത്മാ ഗാന്ധി ഗവ.എച്ച്.എസ്.എസ് പാലാ 31 പാലാ

മൂന്നാം ഘട്ടം

മൂന്നാം ഘട്ടത്തിൽ രണ്ടാം ഭാഗം പാഠപുസ്തകത്തിലെ അഞ്ച് അധ്യായങ്ങൾ പരിശീലനം നൽകി. 14/7/2025ൽ മാസ്റ്റർ ട്രയിനർമാരുടെ പരിശീലനവും തുടർന്ന് വിവിധകേന്ദ്രങ്ങളിലായി അധ്യാപകപരിശീലനങ്ങളും നടത്തി. വിവിധ പരിശീലനകേന്ദ്രങ്ങളിലായി 16-10-2025 മുതൽ 7-11-2025 വരെ നടത്തപ്പെട്ട പരിശീലനത്തിൽ താഴെപ്പറയുന്ന എണ്ണം അധ്യാപകർ പങ്കെടുത്തു.

ക്രമനമ്പർ പരിശീലനകേന്ദ്രം പങ്കെടുത്തവരുടെ എണ്ണം വിദ്യാഭ്യാസജില്ല
1 ഗവ.വി.എച്ച്.എസ്.എസ് പൊൻകുന്നം 104 കാഞ്ഞിരപ്പള്ളി
2 സെന്റ് പോൾസ് എച്ച്.എസ് വാഴൂർ 47 കാഞ്ഞിരപ്പള്ളി, കോട്ടയം
3 സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് കടുത്തുരുത്തി 51 കടുത്തുരുത്തി
4 കോട്ടയം കൈറ്റ് ജില്ലാകേന്ദ്രം 96 കോട്ടയം
5 മഹാത്മാ ഗാന്ധി ഗവ.എച്ച്.എസ്.എസ് പാലാ 85 പാലാ
6 സെന്റ് മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട് 21 കടുത്തുരുത്തി