കേളമംഗലം എൽ പി എസ്/അക്ഷരവൃക്ഷം/ഫുക്രു ചമ്മിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഫുക്രു ചമ്മിയെ

ഒരു കാട്ടിൽ ഫുക്രു എന്ന് പേരുള്ള ഒരു മണ്ടൻ കുറുക്കൻ തമസിച്ചിരുന്നു.ഒരു ദിവസം അവൻ കാട്ടിൽ നടന്നു പോവുകയായിരുന്നു.അപ്പോഴാണ് രണ്ട് മുയൽ കുട്ടികൽ അവിടെ നിന്ന് കളിക്കുന്നത് അവൻ കണ്ടത്.ഫുക്രുവിന്റെ നാവിൽ കൊതിയൂറി .എങ്ങനെ എങ്കിലും ഇവരെ തിന്നണം. ഫുക്രു മനസ്സിൽ വിചാരിച്ചു.അവൻ ഒന്നും മിണ്ടാതെ ഒരു മരത്തിനു പുറകിൽ ഒളിച്ചു നിന്നു.അപ്പോഴാണ് മുയലമ്മ അവിടെ ഉള്ളത്‌ അവന്റെ ശ്രദ്ധയിൽ പെട്ടത്.ഫുക്രുവിനു ഒരു ബുദ്ധി തോന്നി.അവൻ മുയലമ്മയുടെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു. മുയലമ്മെ പിള്ളേരെ സ്കൂളിൽ വിടണ്ടേ? ഞാൻ കൊണ്ടുപോയി ആക്കാം.ബുദ്ധിമതിയായ മുയിലമ്മക് കാര്യം മനസിലായി.എന്റെ മക്കളേ ഈ കളളൻ കുറുക്കന്റെ കയ്യിൽ നിന്ന് എങ്ങനെ രെക്ഷിക്കും മുയിലമ്മ ആലൊചിച്ചു. അപ്പോഴാണ് ജിമ്മി പട്ടി അതു വഴി വന്നത്. ഇതു കണ്ട മുയിലമ്മ ഇങ്ങനെ പറഞ്ഞു. നീ പൊയ്ക്കോ കുറുക്കച്ചാരെ ഞാൻ എന്റെ മക്കളേ ജിമ്മി പട്ടിയുടെ കൂടെ സ്കൂളിൽ വിട്ടോളം.ഇത് കേട്ട ഫുക്രു ചമ്മി നാണം കെട്ട് അവിടെ നിന്ന്‌ ഓടി പോയി

ആദിത്യ പ്രസാദ്
4 A കേളമംഗലം എൽ പി എസ്‌
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ