കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ എന്റെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ജീവൻ

ഓരോ നിമിഷവും മരണ മടുക്കുന്നു ..
വെന്നുള്ള മൃത്യുവിൻ സത്യമറിയാതെ..
മുന്നോട്ടു പോകുന്നു നമ്മൾ....
എങ്കിലുമെൻ മനം വെമ്പുന്നു മരണമേ ....
പ്രളയവും രോഗവും മാടി വിളിക്കുന്നു നിന്നിലെത്താൻ ...
സുഗന്ധം പരത്തി യെൻ ജീവനിൽ
നിത്യവുമെത്തുന്നു പനിനീർ പൂവായ് .....
അമ്മയാം ചിപ്പി യെ വേർപെടുത്തി
ഇല്ലൊരു ജീവിതം പാരിലില്ല'.....
ചിപ്പിയില്ലാത്തൊരു മുത്തു പോലെ
 അമ്മയില്ലാതൊരു ജീവനില്ല....
എന്നമ്മയെന്നാൽ പ്രകൃതിയാണ്.....
പ്രകൃതി തൻമക്കളാം നമ്മളെല്ലാം....
കാക്കുക പ്രകൃതിയെ യമ്മ പോലെ....!
 

അംജത് ഖാൻ
7 D കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത