കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/അപ്പുവും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും അമ്മയും

അപ്പു പതിവിലും നേരത്തെ സ്കൂൾ വിട്ട് വീട്ടിലെത്തി അപ്പുവിൻ്റെ മുഖത്ത് വളരെയേറെ സന്തോഷമുണ്ടായിരുന്നു. അപ്പു, നിനക്കെന്താ ഇത്ര സന്തോഷം, അമ്മ ചോദിച്ചു. അമ്മേ ഇന്നു മുതൽ സ്കൂളിൽ പോകണ്ട. പരീക്ഷയും ഇല്ല, അപ്പു മറുപടി പറഞ്ഞു. അമ്മക്ക് കാര്യങ്ങളൊന്നും മനസ്സിലായില്ല. അപ്പു വളരെ സന്തോഷത്തോടെയാണ് കിടന്നുറങ്ങിയത്. നാളെ നേരത്തെ എഴുനേൽക്കണം. കൂട്ടുകാരുമൊത്ത് പറമ്പിൽ കളിക്കാൻ പോകണം. ഓരോന്നും ആലോചിച്ച് അപ്പുവിന് ഉറക്കം വന്നില്ല. വളരെ താമസിച്ചാണ് അപ്പു ഉറങ്ങിയത്. പിറ്റേന്ന് അപ്പു എഴുനേൽക്കാനും താമസിച്ചു.അപ്പു എഴുന്നേറ്റതും വേഗത്തിൽ പല്ലും തേച്ച് കാപ്പി കുടിക്കാൻ വന്നു. അമ്മേ വേഗം കാപ്പി തരൂ, കൂട്ടുകാരെല്ലാം കളിക്കാൻ വന്നിട്ടുണ്ട്. കാപ്പി കഴിച്ചിട്ട് വീട്ടിൽ തന്നെ ഇരിക്കണം, ചുറത്തൊന്നും പോകരുത്.അമ്മ ദേഷ്യത്തോടെ പറഞ്ഞു.

അപ്പുവിന് ഒന്നും മനസ്സിലായില്ല. അമ്മ എന്നാ ഇങ്ങനെ പറയുന്നത്, അപ്പു അമ്മയോട് ചോദിച്ചു എന്നാ അമ്മേ ഞാൻ എന്നും അവധി ദിവസം പുറത്ത് കളിക്കാൻ പോകാറുണ്ടല്ലോ. എന്നാൽ ഇന്ന് കളിക്കാൻ പോകണ്ട എന്ന് പറയുന്നത്.

മോനെ നീ ഒന്നും അറിഞ്ഞില്ലേ, ലോകത്ത് കോറോണ എന്ന ഒരു രോഗം പടരുന്നു.അത് നമ്മുടെ നാട്ടിലും പടരുകയാണ്. മനുഷ്യരോട് ഇടപെടൽ മൂലമാണ് രോഗം പടരുന്നത്. അതു കൊണ്ട് മനുഷ്യരോട് ഇടപെടുന്നത് ഒഴിവാക്കുകയും കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. നാം സുരക്ഷിതരായി വീടിനുള്ളിൽ കഴിയണം. ഇത് കേട്ടപ്പോൾ അപ്പുവിൻ്റെ സന്തോഷമെല്ലാം പോയി. എങ്കിലും നാടിനെയും നാട്ടുകാരെയും രക്ഷിക്കാൻ അപ്പു വീട്ടിൽ തന്നെ കഴിയാൻ തീരുമാനിച്ചു.

കൊറോണ എന്ന മഹാമാരിയെ നമുക്ക് ശക്തിയോടെ പൊരുതാം. എന്നിട്ട് കൊറോണ വൈറസിനെ ഇന ലോകത്ത് നിന്ന് തന്നെ തുരത്താം.

മുഹമ്മദ് ബാസിത്ത്
5 A കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ