കെ വി കെ എം എം യു പി എസ് ദേവർകോവിൽ / സ്കൗട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:16462 scout kvk2024.jpg

സ്ഥാപകനായ ബേഡൻ-പവൽ പ്രഭു വിഭാവനം ചെയ്ത ഉദ്ദേശ്യത്തിനും തത്വങ്ങൾക്കും രീതികൾക്കും അനുസൃതമായി, ഉത്ഭവം,വംശം,മതം എന്നിവയക്കതീതമായി എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന യുവജനങ്ങൾക്കായുള്ള സന്നദ്ധ,രാഷ്ട്രീയേതര, വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂളിന്റെ വളർച്ചക്കൊപ്പം തന്നെ സഞ്ചരിച്ച ചരിത്രമാണ് സ്കൗട്ട് പ്രസ്ഥാനത്തിനുള്ളത്. ഏകദേശം 45 വർഷങ്ങൾക്ക് മുമ്പ് യശ:ശരീരനായ നാടിന്റെ ഗുരുനാഥൻ ശ്രീ യു.ടി നാരായണൻ മാസ്റ്ററാണ് സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്കൗട്ട് മാസ്റ്റർ.പിന്നീട് അബ്ദുറഹ്മാൻ മാസ്റ്ററായിരുന്നു സ്കൗട്ട് പ്രസ്ഥാനത്തെ സ്കൂളിൽ മുന്നോട്ടു നയിച്ചത്. പിന്നീട് മോഹൻദാസ് മാസ്റ്റർ ചുമതല ഏറ്റെടുത്തു. ഏറെക്കാലമായി സ്കൗട്ട് പ്രസ്ഥാനത്തെ സ്തുത്യർഹമായ രീതിയിൽ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്ന ശ്രീ:മോഹൻദാസ് മാസ്റ്റർ സ്കൗട്ടിങ്ങിലെ ഏറ്റവും ഉയർന്ന ട്രെയിനിങ് ആയ ഹിമാലയ വുഡ്ബാഡ്ജ് ഹോൾഡറും വടകര ജില്ലാ അസോസിയേഷനിലെ പ്രശസ്തനായ ട്രെയിനിങ് കൗൺസിലർമാരിൽ ഒരാളുമാണ്. ഇപ്പോൾ മോഹൻദാസ് മാസ്റ്റർ, ഫാസിൽ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള 2 സ്കൗട്ട് യുണിറ്റുകളിലായി 64 സ്കൗട്ടുകളും സ്കൂളിൽ സേവനസന്നദ്ധരായി പ്രവർത്തിക്കുന്നു.