കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2025-26







പ്രവേശനോത്സവം 2025 -26
ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു .
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ വിജയകുമാർ ഉൽഘാടനം നിർവഹിച്ചു .
റെവ.ഫാദർ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി .കുട്ടികളുടെ പെരുമാറ്റ സ്വഭാവ രൂപീകരണ ത്തെയും
നല്ല ശീലങ്ങളെയും കുറിച്ച് ക്ലാസ് നടന്നു .നവാഗതരെ സ്വീകരിച്ചു .കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു .മധുരം നൽകി ,പൊതുനിർദേശങ്ങൾ നൽകി.പി .ടി .എ .,എം പി ടി എ ,എസ് .എം .സി അംഗങ്ങൾ എല്ലാവരും പങ്കെടുത്തു,ഒന്നാം ക്ലാസ് കുഞ്ഞെഴുത്തു പുസ്തകം ചെയര്മാന് പ്രകാശനം ചെയ്തു .
ജൂൺ 5 പരിസ്ഥിതിദിനം
പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ചു സ്കൂൾ ലീഡർ ദേവദർശൻ സംസാരിച്ചു .പരിസ്ഥിതി പ്രവർത്തകർ സ്കൂളിൽ എത്തി കുട്ടികളെ ബോധവത്കരിക്കുകയും വൃക്ഷത്തൈ നേടുകയും ചെയ്തു .ക്വിസ് മത്സരം ,ചിത്രരചനാ മത്സരം നടത്തി .വിജയികളെ അനുമോദിച്ചു .പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ആക്കാനും തീരുമാനിച്ചു .വേസ്റ്റ് ബിൻ സ്ഥാപിച്ചു .
വായനമാസാചരണം
വായനാദിനത്തോടനുബന്ധിച്ചു ക്വിസ് ,വായനാമത്സരം,പുസ്തകപ്രദര്ശനം ,കൈയെഴുത്തു മാസിക പ്രകാശനം ,ക്ലാസ്സ്‌ലൈബ്രറി സജ്ജീകരണം ,സാഹിത്യ നിരൂപകനുമായുള്ള സംവാദം എന്നിവ നടന്നു .കഥയുടെയും കവിതയുടെയും നർമ്മരസം തുളുമ്പുന്ന ക്ലാസ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു .ഒഴിവുസമയത്തു പുസ്തകവായന ശീലമായി .വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി .കഥയുടെയും കവിതകളുടെയും രംഗാവിഷ്കാരം നടത്തി
ജൂൺ 26 ജീവിതമാണ് ലഹരി
ലഹരിവിരുദ്ധ ദിനത്തിൽ പോസ്റ്റർ രചനാമത്സരം ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു .പ്ലക്കാർഡ് പിടിച്ചു അസ്സെംബ്ളിയും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടന്നു .ലഹരിവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന അവതരണവും നടന്നു .മത്സരവിജയികളെ അനുമോദിച്ചു .
. ബഷീർ ദിനം
ജൂലൈ 5 ബഷീർദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആവിഷ്കരിക്കുകയും കൃതികളിലെ പ്രധാന ഭാഗങ്ങൾ പുനരാവിഷ്കരിക്കുകയും ചെയ്തു .ബഷീർ ക്വിസ് നടത്തി .വിജയികളെ അനുമോദിച്ചു .പല കുട്ടികളും ബഷീർ ആയി മാറിയത് വളരെ രസകരവും ആസ്വാദ്യകരവും ആയിരുന്നു
ചന്ദ്രദിനം
ജൂലൈ 21 ചന്ദ്രദിനം ആഘോഷിച്ചു .കുട്ടികൾ റോക്കറ്റ് മോഡൽ ഉണ്ടാക്കി കൊണ്ടുവന്നു.പ്രത്യേക അസംബ്ലി നടത്തി ചാന്ദ്രദിന പ്രസംഗം കുട്ടികൾ നടത്തി .റോക്കറ്റ് പറത്തി .ക്വിസ് നടത്തി .
വായനക്കളരി
കുട്ടികളുടെ വായനയു അറിവും പ്രോത്സാഹിപ്പിക്കാൻ ദിനപത്രം സ്കൂളിന് നൽകി
വായനകളരി ആരംഭിച്ചു .രാവിലെ സ്കൂളിൽ എത്തിയാലുടൻ പത്രം വായിക്കും.ഉച്ചക്കുള്ള ഇടവേളയിലും വായന തുടരും .അസ്സെംബ്ലിയിൽ ന്യൂസ് വായിക്കും .പത്രക്വിസ് നടത്തും .വന്നു .ചന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു റോക്കറ്റ് പറത്തി .ക്വിസ് മത്സരം നടത്തി .വിജയികൾക്ക് സമ്മാനം കൊടുത്തു .
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ ......
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികൾ സ്കൂൾപരിസരത്തു റാലി നടത്തി .അസ്സെംബ്ലിയിൽ കുട്ടികൾ സംസാരിച്ചു .പോസ്റ്റർ രചന ,ക്വിസ് എന്നിവ നടത്തി .മാഗസിൻ തയ്യാറാക്കി യുദ്ധത്തിന്റെ ഭീകരത കുട്ടികൾക്ക് ചിത്രങ്ങളിലൂടെ മനസിലാക്കി .
സ്കൂൾ സുരക്ഷാസമിതി
വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും സ്കൂൾ ലീഡറേയും ഉൾപ്പെടുത്തി സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു .ബോധവത്കരണം ഏറെ പ്രയോജനമായി
.സോഫ്റ്റ്‌വെയർ പ്ലെഡ്ജ്
മൊബൈൽഫോണും മറ്റു സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വളരെ മിതമായി കരുതലോടെ
ഉപയോഗിക്കാൻ കുട്ടികളെ ഓര്മപെടുത്താൻ വേണ്ടി ഒരു ദിവസം .സ്പെഷ്യൽ അസംബ്ലി കൂടി പ്ലെഡ്ജ് ചൊല്ലി .ഹെഡ്മിസ്ട്രസ് പ്രഭാഷണം നടത്തി .