കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു.

Schoolwiki സംരംഭത്തിൽ നിന്ന്
ലോകാ സമസ്താ സുഖിനോ ഭവന്തു

ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടി ലോക വ്യഥയോടു ചേരുന്നു നമേ വരും. ഭയമല്ല കരുതലാണടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു പോയ് നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ തീർത്ത സമവാക്യം ഒന്നതിൻ പിറവി കൊണ്ട് നിബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ അന്തകന്റെ വേഷം കെട്ടിയാടി.......... ഈ മഹാമാരി തൻവിധിയോർത്തു ,കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മഫലം വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ് ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും ഇരുളിന്റെ മറ നീങ്ങും ഒരു പുലരി വരെയും വാനോളം വാഴ്ത്തി പുകഴ്ത്തിടാമീനല്ല ആതുര സേവകർ നീതി തൻ പാലകർ ലോകാ സമസ്താ സുഖിനോ ഭവന്തു.


മാളവിക വി ബി
6A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ