കുട


അനുവിന്റെ കുട വളരെ മനോഹരമായിരുന്നു. നിറപ്പകിട്ടുള്ള വർണ്ണക്കുട . കുട്ടികൾ അസൂയയോടെ കുട നോക്കി നിന്നു. വിദേശത്തു നിന്നും അമ്മാവൻ കൊണ്ടു വന്നതാണ്. അന്നു മുഴുവൻ ക്ലാസിലെ പ്രധാന ചർച്ച അനുവിന്റെ കുടയെ കുറിച്ചായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു. മഴ പെയ്യാൻ തുടങ്ങി. മനു ആഹ്ലാദത്തോടെ തന്റെ പുതിയ കുടയുമായി വീട്ടിലേയ്ക്ക് നടന്നു. വഴിയരികിലെ മാവിൻ ചോട്ടിൽ നനഞ്ഞു കുതിർന്ന് മനു നിൽക്കുന്നു. അനു അവനെ തന്റെ കുടയിൽ കയറ്റി വീട്ടിലെത്തിച്ചു. ചോർന്നൊലിക്കുന്ന കൊച്ചു വീട്. അനുവിന് അവനോട് സഹതാപം തോന്നി. അനു തന്റെ കുട മനുവിന് നൽകി. മനുവിന്റെ കുഞ്ഞിക്കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

അരുന്ധതി വർമ്മ
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ