കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ ഇത് കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം      


ഇത്തിരിപ്പോന്നോരു വൈറസു നീയും
ഒത്തിരി മർത്യരെ കൊന്നു തിന്നു
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്ടിൽ
കേറി വന്നെന്നോ വിടില്ല ഞങ്ങൾ
ഈ വ്യാധി നാട്ടിൽ വന്നതോടെ
 ഭൂമിയിൽ ജീവനു നാശമായി
 നാട്ടിൽ പരിഭ്രാന്തി കൂടി വന്നൂ
 കൺകണ്ട ജീവനെകൊന്നൊടുക്കാൻ
 നാം നിന്നോടെന്തു തെറ്റു ചെയ്തു?
 നാടും നഗരവും തകർന്നിരിക്കെ
 ഇനിയെന്തു ചെയ്യേണമറിയില്ലല്ലോ
 നിത്യവൃത്തിക്കു വകയില്ലാതെ
 ഭക്ഷണത്തിന്നും ആർത്തിയാകും
മർത്യ മനസ്സിനെ തകർത്തെറിഞ്ഞ
ദുഷ്ടനാം ശത്രുവെ പോകണം നീ
ഇത്രയും കാലം നാം ജീവിച്ചഭൂമിയിൽ
നിനക്കെന്തവകാശം, ചൊല്ലുക നീ
ഒറ്റക്കെട്ടായി നാം പൊരുതി ജീവിക്കും
നിന്നെയീ ഭൂവിൽ നിന്ന് തൂത്തെറിയാൻ

ആനന്ദ് എം കെ
6 A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത