ഇന്നിതാ ലോകത്തിൽ
പെയ്യുന്നിതാ വൻ മഹാമാരി
മഴയല്ല, കുളിരല്ല, ഹിമമല്ല ആ മാരി
വൈറസിൻ മാരി കൊറോണ മാരി.
ഈ മാരിയെ നമ്മൾ ചെറുത്തിടേണം
പ്രതിരോധമാർഗം തുടങ്ങിടേണം
കൊടും നാശംവിതക്കുന്നോരീ മാരി
മുൾകിരീടം ചൂടി നിൽക്കുന്ന മാരി
ഒക്കെയും തച്ചുടക്കുന്ന മാരി
ലക്ഷോപലക്ഷം ജനങ്ങളോ ഭീതിയിൽ
മറ്റുള്ള ലക്ഷങ്ങൾ ജീവൻ വെടിഞ്ഞുപോയ്
ലോകത്തിനാകവേ ഭീഷണിയായോരു
കൊറോണ വൈറസിൻ താണ്ഡവനൃത്തം
നക്കി തുടക്കുന്നു ഭൂഗോള മാകവേ
മനുജാ നിൻ ദുഷ്കർ വൃത്തികൾ
നിൻ വിനാശത്തിൻ വിത്തുകൾ പാകിയോ
ചെറുത്തിടാം നമ്മൾക്കു ജാഗ്രതയോടവേ
നല്ലൊരു നാളെക്കായി പ്രാർത്ഥിച്ചിടാം.