കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/നമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം

"ദൈവത്തിന്റെ സ്വന്തം നാട് " എന്ന് വിശേഷിപ്പിക്കുന്ന നമ്മൾ ജീവിക്കുന്ന നമ്മുടെ കേരളം. ശുചിത്വത്തിന്റ കാര്യത്തിൽ നമ്മൾ വളരെ പിന്നിലാണ്. പ്രകൃതി സ്‌നേഹവും പരിസര ശുചിത്വവും നമ്മൾ പാടെ മറന്നിരിക്കുന്നു. എല്ലാത്തിനെയും മലിനമാക്കുന്ന നമ്മുടെ സമൂഹം പ്രകൃതിയെയും പുഴകളെയും വൃക്ഷങ്ങളെയും എല്ലാം നശിപ്പിച്ചു. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയല്ലാതെ നാളയുടെനന്മക്കുവേണ്ടി ഇനി നമുക്ക് ജീവിക്കാം. ശുദ്ധ വായുവിനായ് നമുക്ക് ജീവിക്കാം. ശുദ്ധ വായുവിനായ് നമുക്ക് മരങ്ങളെ സംരക്ഷിക്കാം ശുദ്ധ ജലത്തിനായി പുഴകളും കിണറുകളും കുളങ്ങളും സംരക്ഷിക്കണം. അങ്ങനെ ഒരു നല്ല നാളെക്കായി വരും തലമുറക്കായി, പരസ്പര സ്നേഹത്തോടെയും, ബഹുമാനത്തോടെയും, സഹജീവികളെ സ്നേഹിക്കാൻ പഠിപ്പിച്ചും, നമുക്കിനി ജീവിക്കാം. </poem>

ലക്ഷണ ശ്രികാന്ത്
4 എ കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം