കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദനൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു. ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. പുതിയ മാനേജർ ശ്രീ പരമേശ്വരൻപിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ജനാർദ്ദനൻ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കൽ വിളാകത്തുവീട്ടിൽ ശ്രീ.കെ.ജി പരമേശ്വരൻപിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നിൽ. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ഈ സ്കൂൾ കെ.ജി. ഷഷ്ട്യബ്ദ പൂർത്തി മിഡിൽ സ്കൂൾ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതൽ ഈ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി ശ്രീ ഭാർഗ്ഗവൻ നായരും, മിഡിൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി മണമ്പൂർ പുത്തൻകോട്ട് മഠത്തിൽ ശ്രീ പുരുഷോത്തമ ശർമ്മയും നിയമിക്കപ്പെട്ടു. മിഡിൽ സ്കൂളിലെ പ്രഥമവിദ്യ്രാർത്ഥിനി രാമൻ മകൾ പി.സരോജിനി (ആറ്റുവീട്, കവലയൂർ, അഡിമിഷൻ നമ്പർ 1, അഡ്മിഷൻ നേടിയ തീയതി 05.10.1122). പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂർ രാജൻബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രഥമാധ്യാപിക ഗീതാഭായ് .Y ഉൾപ്പെടെ 6 അദ്ധ്യാപക-അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. മാനേജർ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ആകെ 68 കുട്ടികൾ (36 ആൺ, 32പെൺ).