കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്/ചരിത്രം
1 9 0 1 ഇൽ മേനോത് പറമ്പിൽ കൃഷ്ണൻവക സ്ഥലത്തു ശ്രീ വലിയകത്ത് കുഞ്ഞിമാക്കറിന്റെ ഉടമസ്ഥതയിൽ ആയിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീ കലന്തൻ മാസ്റ്റർ ആയിരുന്നു സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ .ആദ്യകാലത്തു മുസ്‌ലിം സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് ശ്രീ കൊലയാം പറമ്പത്തു ഗോപാലമേനോൻ വിലകൊടുത്തു വാങ്ങിയതിന് ശേഷമാണു കെ.ജി.എം.എൽ.പി.സ്കൂൾ എന്ന നാമം ലഭിച്ചത് .1932 ഇൽ ഈ വിദ്യാലയം സ്റ്റാഫ് മാനേജ്മെന്റിന് കീഴിലായി.വിദ്യാഭ്യാസത്തിന്റെ വില എന്തെന്നറിയാത്ത ഒരു വലിയ സമൂഹം കാലഘട്ടത്തിന്റെ മൂക സാക്ഷികളായി കാർഷികവൃത്തി കൊണ്ട് അന്നം നേടി,ചരിത്രത്തിനു പിറകെ നടക്കാൻ വിധിക്കപ്പെട്ട തലമുറകൾക്കു മുന്പിലേക്കാണ് അക്ഷര ജ്ഞാനത്തിന്റെ നുറുങ്ങുവെട്ടം തെളിയിചു ഈ വിദ്യാലയം കടന്നു വന്നത്.അന്തിക്കാടിന്റെ ചരിത്രപരമായ നാൾ വഴിയിൽ ഈ പള്ളിക്കൂടത്തിന്റെ പങ്ക് വളരെ വലുതാണ്.