കെ.എ.എം യുപി സ്കൂൾ/എ‍‍ൻെറ ഗ്രാമം പാലക്കാട് ജില്ലയിലെ ആലത്തൂ‍‍ർ താലൂക്കിലെ പെരിങ്ങോട്ടൂകുറുശ്ശി ഗ്രാമ പ‍‍ഞ്ചായത്തിൻെറ തെക്കു വശത്തായാണ് ചൂലനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രണ്ട് പ‍ഞ്ചായത്ത് വാർഡുകളും ഒരു വാർഡിൻെറ ഏതാനും ഭാഗവും ചേർന്നതാണ് ഈ ഗ്രാമം.പാലക്കാട്, തൃശുർ ജില്ലകളുടെ അതിർത്തിയിലാണ് ചൂലന്നൂർ ഗ്രാമം. തൃശുർ ജില്ലയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുവില്വാമല ഈ ഗ്രാമത്തിൻെറ തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

          ഈ ഗ്രാമത്തിലാണ് കേരളത്തിലെ ഒരേയൊരു മയിൽ സ‍ങ്കേതം സ്ഥിതി ചെയ്യുന്നത്. കെ.കെ.നീലകണ്ഠൻ സ്മാരകമായിട്ടാണ് ഇത് ഇവിടെ സ്ഥിതി ചെയ്യുന്നത്.ചൂലന്നൂർ മയിൽ സങ്കേതത്തിൻെറ ആകെ വിസ്തൃതി 342 ഹെക്ടർ ആണ്. 80ൽ പരം പക്ഷിജാതികളും 325ൽ പരം സസ്യലതാദികളും 15ൽ പരം മൃഗജാതികളും ഉൾപ്പെടുന്നതാണ് ചൂലന്നൂർ മയിൽസങ്കേതം.ജനങ്ങൾ അധികവും കർഷകരും കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരുമാണ്.സർക്കാർ, എയ്ഡഡ് വിദ്യാലയമായ കെ.എ.എം. യുപി സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. ഗ്രാമത്തിൽ ഒരു പോസ്റ്റോഫീസ്, ക്ഷീര സഹകരണ സംഘം തുടങ്ങിയവ 

പ്രവർത്തിക്കുന്നുണ്ട്. വിസ്തൃതമായ വയലുകൾ ഈ ഗ്രാമത്തെ സുന്ദരമാക്കുന്നു.