കെ. എൽ. എസ്. യു. പി. എസ്. പെരുവനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊച്ചി രാജാവിന്റെ സദസ്സിലെ സംസ്കൃത പണ്ഡിതന‍ും വാഗ്മിയും സർവ്വോപരി പ്രശസ്ത നേത്ര ചികിത്സകനുമായിരുന്ന പെരുവനം കോച്ചാമ്പിള്ളി  മഠത്തിൽ  ശ്രീ രാമൻ നമ്പ്യാരാൽ സ്‌ഥാപിതമായതാണ്  ഈ വിദ്യാലയം . കൊല്ലവർഷം 1101  ന് ( കൃസ്തുവർഷം 1926 )ഒരു സംസ്കൃതം പാഠശാലയായിട്ടാണ്  ഈ സ്‌ഥാപനം തുടങ്ങിയത്. സംസ്കൃത പഠനത്തോടൊപ്പം  തന്റെ നാട്ടുകാർക്ക്  ഔപചാരിക വിദ്യാഭ്യാസത്തിനുള്ള  സൗകര്യം ഒരുക്കികൊടുക്കുക എന്ന ഉദ്ദേശത്തോടെ പെരുവനത്ത് ഒരു പ്രൈമറി വിദ്യാലയവും അദ്ദേഹം ആരംഭിച്ചു. പെരുവനം ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള തൊടുകുളത്തിനടുത്തായിരുന്നു ഈ സ്‌ഥാപനം .

     ശ്രീ രാമൻ നമ്പ്യാരുടെ പാണ്ഡിത്യവും ആത്മാർപ്പണവും അനുഭവിച്ചറിഞ്ഞിട്ടുള്ള കൊച്ചി രാജാവ്  പ്രത്യേക അധ്യാപന യോഗ്യത പരീക്ഷകൾ ഒന്നും ഇല്ലാതെ അദ്ദേഹത്തെ ഇവിടുത്തെ പ്രധാന അദ്ധ്യാപകനും മാനേജരും ആയി നിയമിച്ചു. അന്ന് ഈ സ്കൂൾ പെരുവനം കരയോഗം മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അപ്പർ പ്രൈമറി വന്നതോടെ ഇത് പെരുവനം കരയോഗം സംസ്കൃതം മിഡിൽ സ്കൂൾ ആയി മാറി. 1954ൽl  സംസ്കൃത പാഠശാലയും പ്രൈമറി സ്കൂളും കൂടിച്ചേർന്നു ഇന്നറിയപ്പെടുന്ന കേരള ലക്ഷ്മി സംസ്കൃതം യു . പി സ്കൂൾ ആയി നാമകരണം ചെയ്യപ്പെട്ടു . 1959 ആയതോടെ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിക്കുകയും ഇത് സർക്കാർ എയ്‌ഡഡ്‌ സംസ്കൃതം ഓറിയന്റൽ സ്കൂൾ ആവുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം