കെ. എൽ. എസ്. യു. പി. എസ്. പെരുവനം/അക്ഷരവൃക്ഷം
ഒരു കൊറോണക്കാലം. അമ്മക്ക് തീരെ സുഖമില്ലാത്തതിനാൽ അമ്മയെയുംക്കൊണ്ട് ഞാൻ ഡോക്ടറെ കാണാൻ പോയി. സാക്ഷ്യപത്രം കയ്യിൽകരുതിയായിരുന്നു യാത്ര. ഓട്ടോവിലാണ് യാത്ര. ഓട്ടോ ഡ്രൈവർ പല വർത്തമാനങ്ങളും പറഞ്ഞകൂട്ടത്തിൽ ഒരാഴ്ചയിലധികമായി അയാൾക്ക് ഓട്ടം കിട്ടിയിട്ടില്ലെന്നും വീട്ടിലെ പലചരക്കുകളും പച്ചക്കറികളും കഴിഞ്ഞിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ഓട്ടം ഒത്തുകിട്ടിയതെന്നും പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. വീട്ടിലെത്തി പതിവുള്ള ചാർജിനൊപ്പം നൂറു രൂപ അമ്മ കൂടുതൽ കൊടുത്തു. ഇത് കണ്ട് ഞാൻ അമ്മയോട് കാര്യം തിരക്കി. അമ്മ എന്നെ ചേർത്തുനിർത്തി പറഞ്ഞു, മോനേ..... ഈ കൊറോണക്കാലം നമുക്ക് അരോഗ്യ പ്രശ്നം മാത്റമല്ല സാമ്പത്തിക ബുദ്ധിമുട്ടുകളും വരുത്തുന്നുണ്ട്. ഇവരെപ്പോലുള്ള ദിവസക്കൂലിക്കാരെയാണ് ഇതു ബാധിക്കുക. ലോക്ഡൗണിന്റെ പേരിൽ നമ്മൾ വീട്ടിൽ അടച്ചിരിക്കുമ്പോൾ ദിവസങ്ങളോളം പണ്കിട്ടാതെ ഇവർ പട്ടിണിയിലേക്ക് നീങ്ങേണ്ട അവസ്ഥ വരുന്നു. നമ്മളെക്കൊണ്ടാവുന്ന വിധം നമുക്കവരെ സഹായിക്കാം.
അമ്മ കൊടുത്ത നൂറു രൂപ ഒട്ടും അധികമായില്ലെന്ന് എനിക്കപ്പോൾ മനസ്സിലായി. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ ചെയ്യുന്ന ചെറിയ കാര്യം വരെ വിലമതിക്കാത്തതാവുംഅതെ ഈ ദുരന്തത്തെ നമ്മൾ ഒറ്റക്കെട്ടായി നേരിടും.