കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/വിദ്യാരംഗം
vidyarangam kalasahithyavedi
മധുരം മലയാളം
ഹെഡ്മിസ്ട്രസ്സ് ടി. കാഞ്ചന സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രദീപ് കുമാർ ഇ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് - വാർഡ് മെമ്പർ ശ്രീ പി.വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ ബദറുദ്ദീൻ നമുക്കൊരു മാതൃകയാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിദ്യാഭ്യാസ കലാകായിക രംഗങ്ങളിൽ മുന്നേറാൻ KMVHSS ശ്രമിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനങ്ങൾ വന്ന ഒരു വർഷമാണിത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വേഷത്തില്ല മറിച്ച് നല്ല ചിന്തയും മെച്ചപ്പെട്ട ആരോഗ്യവുമാണ് പ്രധാനമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വ്യായാമം ഉണ്ടെങ്കിലേ കായികക്ഷമത ഉണ്ടാവുകയുള്ളൂ.മാതൃഭൂമി സർക്കുലർ ഏജൻ്റ് ശ്രീ പ്രസാദ് പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലേക്ക് 2025-26 വർഷത്തിൽ 8 പത്രം സ്പോൺസർ ചെയ്ത ശ്രീ പി.ബദറുദ്ദീൻ വായന അന്യം നിന്നു പോകുന്ന ഈ കാലത്ത് പത്രവായന ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് ടി.പി. പത്മകുമാർ നന്ദി പറഞ്ഞു.