കെ.വി. എം

Schoolwiki സംരംഭത്തിൽ നിന്ന്

കെ.വി. എം. യു. വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 7 വരെയുള്ള കുട്ടികളിൽ 289 കുട്ടികളാണ് സംസ്കൃതം പഠിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംസ്കൃതത്തെ സ്നേഹിക്കുന്നവരാണ്. എല്ലാവർഷവും ഞങ്ങൾ സംസ്കൃത ദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു വരുന്നു.  കുട്ടികൾക്കായി നടത്തിവരുന്ന സംസ്കൃത സ്കോളർഷിപ്പിന് ഈ വിദ്യാലയത്തിൽ തെരഞ്ഞെടുക്കുന്ന എല്ലാ കുട്ടികളും തന്നെ അർഹരായിട്ടുണ്ട് . ഇതോടൊപ്പം തന്നെ കാലടി സംസ്കൃത സർവ്വകലാശാല നടത്തുന്ന സ്കോളർഷിപ്പിനും ഈ വിദ്യാലയത്തിലെ കുട്ടികൾ അർഹരായി എന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. സംസ്കൃതി പുരസ്ക്കാരവും കുട്ടികൾ വാങ്ങാറുണ്ട്.എല്ലാ വർഷവും സംസ്കൃത കലോത്സവത്തിൽ

1.സിദ്ധരൂപോ ച്ചാരണം ബോയ്സ്

2 . സിദ്ധരൂപോച്ചാരണം ഗേൾസ്

3. അക്ഷരശ്ലോകം

4. പദ്യംചൊല്ലൽ ബോയ്സ്

5. പദ്യം ചൊല്ലൽ ഗേൾസ്

6. ലളിതഗാനം ബോയ്സ്

7 .ലളിതഗാനം ഗേൾസ്

8. പ്രഭാഷണം

9. കഥാ കദനം

10. പ്രശ്നോത്തരി

11. കവിത രചന

12. കഥാ രചന

13. ഉപന്യാസരചന

14 .സമസ്യാപൂരണം

15. സംഘഗാനം

16. വന്ദേ മാതരം

17. നാടകം

എന്നീ 17 ഇനങ്ങളിലും മത്സരിക്കാൻ കുട്ടികളെ നല്ല രീതിയിൽ തന്നെ ഒരുക്കുന്നു. ഇതിന് കുട്ടികൾക്ക് അദ്ധ്യാപകരുടെയും അദ്ധ്യാപകർക്ക് കുട്ടികളുടെയും , രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്. ഓരോ വേദിയിലും കുട്ടികൾ  തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്. അതിന്റെ തെളിവാണ് 46 വർഷങ്ങളായി സബ് ജില്ലാ തല സംസ്കൃത കലോത്സവത്തിൽ ഈ വിദ്യാലയം തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയെന്നത്. നാടകത്തിൽ ബെസ്ററ് ആക്ടർ സ്ഥാനം ലഭിക്കാറുണ്ട്. ജില്ലാ തല സംസ്കൃത കലോത്സവത്തിലും ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കാറുണ്ട്. പല വർഷങ്ങളിലായി ജില്ലയിൽ ഓവർ ഓൾ  ഒന്നും ,രണ്ടും , മൂന്നും സ്ഥാനം ഈ വിദ്യാലയത്തിന് ലഭിച്ചീട്ടുണ്ട്. കൂടാതെ സംസ്കൃത പുസ്ത കങ്ങളും, കുട്ടികളുടെ മികച്ച പ്രവർത്തനങ്ങളും പ്രദർശനo നടത്തുകയും ചെയ്യുന്നു

"https://schoolwiki.in/index.php?title=കെ.വി._എം&oldid=1439444" എന്ന താളിൽനിന്ന് ശേഖരിച്ചത്