പ്രവേശനോത്സവം (01-06-2026)
    ചിതറ കെ. വി. എൽ. പി സ്കൂളിന്റെ 2026-27 പ്രവേശനോത്സവം ചിതറ പഞ്ചായത്ത്‌ അംഗം പ്രിയ സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജയശ്രീ. ഡി, പി ടി എ പ്രസിഡന്റ് സച്ചിൻദേവ് സ്കൂൾ മാനേജർ സുനിൽ കുമാർ, മുൻ അധ്യാപകരായ ശ്രീലത, സംകുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
   കുട്ടികൾ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യവിഷ്കാരം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികൾക്ക് ദിനപ്പത്രം വിതരണം ചെയ്തുകൊണ്ട് മലയാള മനോരമ 'വായനക്കളരി'ക്ക് തുടക്കം കുറിച്ചു.