കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ശാസ്ത്രാ വബോധം വളർത്തുക, ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം അതിനോട് അനുബന്ധിച്ച് ആകർഷകമായ മത്സരങ്ങൾ,ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രസന്റേഷൻ, ബോധവൽക്കരണ ക്ലാസുകൾ, സയൻസ് ക്വിസ് തുടങ്ങിയവ നടത്തിവരുന്നു. സയൻസിൽ താല്പര്യമുള്ള 5 മുതൽ 10 വരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സയൻസ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ജൂൺ മാസം ആദ്യവാരത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സ്കൂൾ തല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. ഇവയിൽ മികച്ചുനിൽക്കുന്നവർ സബ്ജില്ലാ മേളയിലേക്ക് തിര ഞ്ഞെടുക്കുകയും അവർക്ക് കൂടുതൽ പരിശീലനം നൽകുകയും ചെയ്യുന്നു. ശാസ്ത്രരംഗം, YIP, ഇൻസ്പെയർ അവാർഡ്, സ്മാർട്ട് എനർജി പ്രോഗ്രാം ഇവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സയൻസ് വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് എല്ലാവിധ പ്രോത്സാഹനവും സയൻസ് ക്ലബ്ബ് നൽകിവരുന്നു