കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/പരിസ്ഥിതി ക്ലബ്ബ്
ഹരിതാഭമായി സ്കൂൾ പരിസരം നിലനിർത്തുന്നതിലും ചെടികളും മരങ്ങളും പച്ചക്കറിതൈകളും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിലും തല്പരരായ കുട്ടികളുടെ കൂട്ടായ്മയാണ് കെ റ്റി ജെ എം പരിസ്ഥിതി ക്ലബ്.
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന വിവിധ ക്രിയാത്മക പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ പങ്കെടുക്കുന്നു . പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
പരിസ്ഥിതി സൗഹൃദ പഠനയാത്രകളും വനംവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വനയാത്രകളും സംഘടിപ്പിക്കാറുണ്ട്.
സ്കൂൾ പരിസരത്ത് പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം മുതലായവ സമയബന്ധിതമായി സംഘടിപ്പിക്കുന്നു.
നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ മണ്ണിനോടും പരിസ്ഥിതിയോടും ചേർന്നു ജീവിക്കാനുതകുന്ന ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ ക്ലബ് വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്