കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് ആരോഗ്യം, സേവനം, സൗഹൃദം എന്നീ ഉത്കൃഷ്ടമായ കർമ്മപരിപാടികളുമായി ജൂനിയർ റെഡ് ക്രോസ് KTJM HS ൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ലോക രക്തദാന ദിനമായ ജൂൺ 14 ന് KTJM HS , 2023 - 24 ലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രക്ത ദാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഒരു പോസ്റ്റർ രചനാ മത്സരവും പ്രദർശനവും നടത്തുകയുണ്ടായി. ഓരോ കുട്ടികളിലും ലഹരി വിരുദ്ധ ചിന്തകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ ദിനാചരണത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാ സഹായത്തിനായി സമാഹരിച്ച തുക ഹെഡ് മാസ്റ്റർനെ ഏൽപ്പിച്ച് jrc cadets സ്നേഹത്തിൻ്റെ ദീപം തെളിയിക്കുന്ന മാതൃകയായി. പരിസ്ഥിതി സംരക്ഷണം സ്വായത്തമാക്കാൻ, ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്, red cross cadets തങ്ങളുടെ സ്കൂളും പരിസരവും ശുചിയാക്കി. സാന്ത്വന പരിചരണം ( പാലിയേറ്റീവ് കെയർ), പ്രഥമ ശുശ്രൂഷ പരിശീലനം എന്നിവയിൽ സെമിനാർ നടത്തപ്പെടുകയുണ്ടായി. മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി നാളെയുടെ വാഗ്ദാനങ്ങളായി തീരുവാൻ 'junior red cross ' കേഡറ്റുകളെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നു.