പോരാടുവാനുള്ള കാലം
ഇത് പോരാടുവാനുള്ള - കാലം
കോവിഡ് മഹാവിപത്തിന്
തുരത്തുവാനുള്ളോരു - കാലം.
ഭയമല്ല വേണ്ടത് ജാഗ്രത
വീട്ടിലിരിക്കൂ സുരക്ഷ- നേടൂ.
അകലത്തിൽ നമസ്തേ - പറഞ്ഞീടാം.
കൈകൾ നന്നായി - കഴുകീടാം.
മാസ്ക് ധരിച്ചീടാം
അകലം പാലിച്ചു - മുന്നേറാം.
ആരോഗ്യപാലകർക്കു - നന്ദിയർപ്പിക്കാം.
ആർഭാടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ മാറ്റി - വെയ്ക്കാം
തുപ്പരുതേ നമ്മൾ തോറ്റു - പോകും.
ബ്രേക്ക് ദ ചെയിനിലൂടെ - മുന്നേറാം.
ലോകം കണ്ട മഹാമാരി
ലോകത്തു നിന്നു തുടച്ചു - നീക്കാം.