Schoolwiki സംരംഭത്തിൽ നിന്ന്
പേമാരി
മഴ പ്രകൃതിയിൽ വിലമതിക്കാനാവാത്ത പ്രതിഭാസം. ഭൂമിയിൽ ജീവന്റെ നിലനിൽപിന് ആധാരം.വനങ്ങളും മരങ്ങളും തോട്ടങ്ങളും എല്ലാം പച്ച വിരിയുന്നത് മഴ കൊണ്ടാണ്. മഴ ഉണ്ടാവണമെങ്കിലും ഇവ ആവശ്യമാണ്. ഇവയെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിൽ ഇന്ന് മഴയും കുറവാണ്. പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതകൾ സഹിച്ചും ക്ഷമിച്ചും ഭൂമി ഇത്രയും നാൾ നിന്നു. മനുഷ്യന്റെ ക്രൂരതകൾ അതിക്രമിച്ചപ്പോൾ ഭൂമി തിരിച്ചടിച്ചു തുടങ്ങി. അത്തരത്തിൽ പ്രതികാരദാഹിയായ ഭൂമിയുടെ ഒരു തിരിച്ചടിയുടെ കഥയാണ് എനിക്ക് പറയാനുള്ളത്.
മഴ എന്നു കേൾക്കുമ്പോൾ മനസിൽ ഓടിഎത്തുന്നത് കാറ്റും തണുപ്പും ഇരുണ്ട അന്തരീക്ഷവും കമ്പിളിപുതപ്പും കടലാസുതോണിയും ചൂടു കഞ്ഞിയും ആണ്. ഈ പേമാരി വിതച്ച നാശനഷ്ട ങ്ങൾ നമുക്ക് മറക്കാൻ കഴിയില്ല. ശക്തമായ കാറ്റും മഴയും കാരണം വീടുകൾ മുങ്ങിയിരുന്നു.നമ്മുടെ വീടിനു താഴെ കാവിന് അടുത്തുള്ള വയലും കുളവും ഷെഡും കാണാൻ പോലും കഴിഞ്ഞു ഇല്ല. പലതരത്തിലുള്ള കൃഷികളും നശിച്ചു. വീട്ടിലെ സാധനങ്ങൾ നശിച്ച അവസ്ഥ. വീട്ടിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പിൽ ആക്കി. ആളപായം ഇല്ല.
അതുവരെ സന്തോഷത്തോടെ കണ്ടിരുന്ന മഴയെ എനിക്ക് നാശനഷ്ടങ്ങൾ വിതയ്ക്കുന്ന രാക്ഷസനെന്ന് തോന്നും. മഴയെ കുറ്റം പറയാൻ കഴിയില്ല. മനുഷ്യൻ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഭൂമിയെ ദ്രോഹിച്ചു. താഴാവുന്നതിലും ഭൂമി താഴ്ന്നു കൊടുത്തു. ഇനി ഭൂമിയും തിരിച്ചടിക്കും..
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|