കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

  
വന്നല്ലോ നമ്മുടെ ലോകത്ത്
കൊറോണയെന്നൊരു ഭീകര വൈറസ്
ക്ഷണിക്കാത്തതിഥിയായി വന്നൊരു
വൈറസ് ഏവർക്കും രോഗം പകർത്തി
തൊട്ടാലും പിടിച്ചാലും ദേഹത്ത് കയറീട്ട്
പനിയും ചുമയും പടർത്തിയല്ലോ
വൈറസ് ബാധിച്ച നാട്ടിലെ നാട്ടാർക്ക്
ലോക്‌ഡോൺ തന്നെ ആശ്വാസമായി
ലോക്കഡോണിനൊപ്പം നിർദേശങ്ങളും
നൽകി സർക്കാറു നമുക്ക് സഹായിയായി
കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകിയാൽ
കോവിഡിനെ നമ്മുക്ക് ഓടിച്ചിടാം
ശാരീരികകലം പാലിച്ചു നമുക്ക്
സാമൂഹികൊരുമ കൈവരിക്കാം
പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചിട്ട്
കൊറോണയിൽ നിന്നും രക്ഷ നേടാം
കണ്ണുചിമ്മീടാതെ കാവൽ നിന്നീടുന്ന
പോലീസേമാന്മാരെ ആദരിക്കാം
അന്യർക്ക് പുതുജന്മം നൽകിയ
മാലാഖമാരെയും നമുക്കാദരിക്കാം
വീട്ടിലിരുന്നിട്ട് നിർദേശം പാലിച്ചു
കോവിഡിനെ നമുക്കോടിച്ചിടാം

അനുനന്ദ പി വി
8 k കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത