കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


 സയൻസ് ക്ലബ്ബ്  പഠനയാത്ര                              ചിത്രശാല
സയൻസ് ക്വിസ്
മണ്ണാർക്കാട് സബ്‌ജില്ലാ ശാസ്ത്രക്വിസ്സിൽ കെ.ടി.എം സ്കൂളിലെ അഖിലിന് മൂന്നാം സ്ഥാനം.ടാലന്റ് സെർച്ച് എക്സാമിനേഷനിൽ അസ്മിലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.


    വേൾഡ് സ്പേസ് വീക്ക് 2018   നോടനുബന്ധിച്ച് പാലക്കാട് മേഴ്സി  കോളേജിൽ   ഒക്ടോബർ 8  മുതൽ  11 വരെ  ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന  പ്രദർശനം   കാണുന്നതിനുള്ള അവസരം  ഈ  സ്കൂളിലെ  കുട്ടികൾക്കും ലഭിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ    നാല്പത്തിയൊന്നു കുട്ടികളും  ആറ് അദ്ധ്യാപകരുമാണ്  ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ  പദ്ധതികളുടെയും ദൗത്യങ്ങളുടെയും  മാതൃക  ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.        ബഹിരാകാശയാത്രികരെ  വഹിക്കുന്ന  പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ  ഇവയൊക്കെ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ  ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി  ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച്  കുട്ടികൾക്ക് വി.എസ്.എസ്.സി യിലെ ശാസ്ത്ര‍ജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം  കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു

ശാസ്ത്രസെമിനാർ

കെ.ടി.എം .ഹൈസ്കൂളിൽ വെച്ചു നടന്ന സെമിനാർ
  വേൾഡ് സ്പേസ് വീക്ക്2018 ന്റെഭാഗമായി സ്കൂളിൽ ഒരു സെമിനാർസംഘടിപ്പിക്കപ്പെട്ടു.വിക്രം സാരാഭായി സ്പേസ് സെന്ററിലെ ‍ഡോ.വിനീത് ബഹിരാകാശരംഗത്തെ കുതിപ്പുകളെപ്പറ്റികുട്ടികൾക്ക് ക്ലാസ്സെടുത്തു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ബഹിരാകാശരംഗത്ത് ഇന്ത്യ കൈവരിച്ചനേട്ടങ്ങളെപ്പറ്റി മനസ്സിലാക്കാനും ഇതു സഹായകമാ.യി

ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ ശാസ്ത്രപാർക്ക് ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിനക്വിസ് നടത്തി.ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.