കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്/അക്ഷരവൃക്ഷം/അമ്മ
അമ്മ തൻ മടിയിൽ വീണ്ടുമൊരു
കുഞ്ഞായി പിറക്കാൻ കഴിഞ്ഞെങ്കിൽ
മണ്ണിനെ ചുവപ്പിക്കും ചോരച്ചാലുകൾ....
നിലവിളി ഉയരുന്ന യുദ്ധഭൂമികൾ....
വിറയ്ക്കുന്ന കൈകളാൽ ഞാൻ കേഴുന്നു
വീണ്ടും ഒരു ജന്മത്തിനായി....
പല രൂപമെങ്കിലും മാനവമൈത്രി തൻ
സാരം സ്നേഹമാണ് സോദരാ,
ആ സ്നേഹത്തിൻ വെളിച്ചം മനസ്സിൽ
നിറയാൻ കേഴുന്നു വീണ്ടുമൊരു ജന്മത്തിനായി......
മധുരമായി തോന്നും ലഹരി തൻ വിഷത്തിൽ വീണു പോയി ഞാൻ
കണ്ണില്ല, കാതില്ല, നാവില്ലെനിക്കപ്പോൾ
സ്വപ്നങ്ങൾ തൻ ലഹരിയിൽ മയങ്ങാൻ കേഴുന്നു വീണ്ടുമൊരു ജന്മത്തിനായി.....
പൂത്ത മാമരച്ചോട്ടിൽ നിൽക്കാൻ
അന്തിച്ചോപ്പിൻ നിഴലിൽ നടക്കാൻ
കുളിർക്കാറ്റാൽ തലോടാൻ
പ്രകൃതിയാം അമ്മ തൻ മടിയിൽ
ഉറങ്ങാൻ കേഴുന്നു വീണ്ടുമൊരു ജന്മത്തിനായി.......
തരികെനിക്കൂ നീ ഒരു
ജന്മം കൂടി......
അനുശ്രീ
കെ ജെ സി എം എച്ച് എസ്