കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ്‌ ഗണിതശാസ്ത്ര ക്ലബ്‌ രൂപീകരണ യോഗം 24/07/18 ന് ഉച്ചയ്ക്ക് 1.30 ന് ഗണിതശാസ്ത്ര കൺവീനർ സലീഷ് കുമാറിൻറെ അധ്യക്ഷതയിൽ ചേർന്നു. ഗണിത തത്പരരായ വിദ്യാർഥികളിൽ നിന്നും ഒരു കുട്ടി ഒരു ആർട്ടിക്കിൾ എന്ന രീതിയിൽ നല്കിക്കൊണ്ട് ഒരു ഗണിത മാഗസിൻ തയ്യാറാക്കാൻ യോഗത്തിൽ ധാരണയായി. അതിനായി ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. സ്വരരാഗ്, സൂരജ്, ശ്രീനന്ദന, ആദിത്യ എന്നിവരെ എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളായി തെരഞ്ഞെടുത്തു. ആഗസ്ത് മാസത്തിൽ തന്നെ ഗണിതശാസ്ത്ര ക്ലബിൻറെ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ ശ്രമിക്കണമെന്നും ധാരണയായി. യോഗത്തിൽ 10.സി യിലെ അശ്വിൻ പ്രദീപിനെ സ്റ്റുഡൻറ് കൺവീനറായി തെരഞ്ഞെടുത്തു. അഭിഷേക് വി കുമാർ (10.ബി), അമയ വി കെ (8.ബി) എന്നിവരെ ജോ.കൺവീനർമാരുമായും തെരഞ്ഞെടുത്തു.