കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ച് പോരാടാം


സൗരയൂഥത്തിലെ ഒരു അംഗമാണ് ഭൂമി .പരിസ്ഥിതിയിൽ വരുന്ന ക്രമാതീതമായ മാറ്റം മനുഷ്യ ജീവിതത്തെ ദുരിതമാക്കുന്നു .ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്നു .എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും പരിസ്ഥിതിയിൽ പരസ്പരാശ്രയത്തിലൂടെയാണ് ജീവിക്കുന്നത്. സന്തുലിതാവസ്ഥയിൽ ജന്തുവർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നു. ജീവജാലങ്ങളുടെ നിലനിൽപ്പിനായി സസ്യങ്ങളും ജീവികളും ആവശ്യമാണ്, പരസ്പരാശ്രയത്വം ഇതിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പരിസ്ഥിതിയിൽ വ്യതിയാനം വരുമ്പോൾ പരിസ്ഥിതി തകരാറിലാകുന്നു. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത് പ്രകൃതിയിലെ എല്ലാ കാലാവസ്ഥയും ഉൾക്കൊള്ളാതെ മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. എന്നാൽ ആധുനിക മനുഷ്യൻ പല കൃത്രിമമായ
മാറ്റങ്ങളും പ്രകൃതിയിൽ ഉണ്ടാക്കുന്നു. കാലാവസ്ഥ മാറ്റം ഭയാനകം തന്നെ.

 മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയെ മലിനമാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നു. വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഇതുമൂലം നിരവധി രോഗങ്ങൾ ഉണ്ടാകുന്നു.
 പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായിപ്രവർത്തിക്കണം.
ജൈവവളങ്ങൾ ഉപയോഗിച്ച് മണ്ണിനെ സംരക്ഷിക്കാം, .മരങ്ങൾ നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പ്തടയാം, ജീവന്റെ നിലനിൽപ്പിന് ഒന്നായി ഒത്തൊരുമിച്ച് പോരാടാം.
     

 

മുഹമ്മദ് ഫർസീൻ പി
4 A കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം