Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ?
മൃഗങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയൊരു വൈറസ് കുടുംബമാണ് വൈറസുകൾ. ഇതിൽ ചിലവ മനുഷ്യരെയും ബാധിക്കാറുണ്ട്. ഇത്തരം വൈറസുകൾ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രം(മെർ സ്), സിവിയർ അക്യൂട്ട് റെസ്‌പപിരേറ്ററി സിൻഡ്രം(സാർസ് ) എന്നിവ പോലെയുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് വരെ കരണമാകാവുന്നതാണ്.
< കോവിഡ്-19 എന്താണ്?
വൈറസ് കോവിഡ്-19 അഥവാ കൊറോണ വൈറസ് രോഗം -2019(കൊറോണ വൈറസ് ഡിസീസ്) ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ്. ഈ പുതിയ ഇനം വൈറസുകൾ മനുഷ്യരിൽ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. വളരെ വേഗത്തിൽ പടരുന്ന ഇത്തരം ഇനം കോറോണ വൈറസ് മൂലമുണ്ടായ രോഗം ആദ്യം കണ്ടെത്തിയത് 2019-ൽ ചൈനയിൽ വുഹാനിലാണ്.
< എങ്ങനെയാണ് പടരുന്നത്?
മനുഷ്യരിലുണ്ടായ കൊറോണ വൈറസ് സാധാരണ ഗതിയിൽ പടരുന്നത് രോഗ ബാധിതനായ വ്യക്തിയിൽ നിന്നാണ്. രോഗിയുമായി ഹസ്തദാനം ചെയ്യുന്നത് മൂലമോ അയാളുമായി സമ്പർക്കം പുലർത്തുന്നത് മൂലമോ രോഗാണു വസിക്കുന്ന പ്രതലത്തെ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്ക്, കണ്ണ്, വായ എന്നിവ തൊടുന്നതിലൂടെയോ പടരാം. < കോവിഡ്-19-ന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
പനി, ശ്വാസതടസ്സം, ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീര വേദന തൊണ്ട വേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ, ശ്വാസകോശരോഗങ്ങൾ, വൃക്കരോഗം എന്നിടവക്ക് കാരണമാവാം. ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി സ്ഥിതി വഷളാകാം. ശരീരത്തിൽ വൈറസ് പ്രവേശിച്ച ശേഷം രണ്ട് മുതൽ പത്തു ദിവസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ ഇരുപത്തിനാല് ദിവസങ്ങൾ വരെ എടുക്കാം. ഈ രോഗം ശ്രദ്ധാപൂർവ്വമായ ജാഗ്രതയിൽ പകരാതെ നോക്കണം. മനുഷ്യരിൽ നിന്ന് പകരുന്ന ഈ വൈറസ് ബാധ മനുഷ്യർ ശ്രദ്ധിച്ചാൽ തടയാനാകും<
രക്ഷക്ക് കൈ കഴുകൽ
ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈ കഴുകുക അല്ലെങ്കിൽ അൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|