കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-06-2025 | 21094 |

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2024-2027 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ്28 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ മനോജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു.
SRG കൺവീനർ സൈനുൽ ആബിദീൻ, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് പി , കൈറ്റ് മിസ്ട്രസ് പ്രവീണ എന്നിവർ ആംശസ പറഞ്ഞു.
GHS മാണിക്കപ്പറമ്പ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഷീന ഇ.പി , (External RP) സ്കൂളിലെ കൈറ്റ് മിസ്ട്രസ് റമീസ പി. (Internal RP) എന്നിവർ ക്ലാസ് നയിച്ചു.
വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും, ആകർഷകമായ വീഡിയോകൾ ഉണ്ടാക്കുന്നതും( റീൽസ്, ഷോർട്സ്, പ്രൊമോ വീഡിയോ) Kdenlive വീഡിയോ എഡിറ്റിംഗും ക്യാമ്പ് അംഗങ്ങൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി ഉച്ചഭക്ഷണം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു.
