കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/ഇനിയെങ്ങോട്ട് ?

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെങ്ങോട്ട് ?

ലോകത്തിന് മടുത്തിരിക്കുന്നു. മനുഷ്യന്റെ മാനസിക നില ആഡംബരത്തിലേക്കും ,അത്യാർത്തിയിലേക്കും ചാഞ്ഞുകൊണ്ടിരിക്കുന്നത് പ്രകൃതിക്ക് കണ്ടിരിക്കാൻ പറ്റുന്നില്ലായിരിക്കാം. അതുകൊണ്ടാണല്ലോ മഹാമാരികൾ ! ചെറുത്തിട്ടും പോരാടിയിട്ടും മുട്ടുകുത്താൻ മടികാണിക്കുന്ന മഹാമാരികളെ തൊടുത്തു വിടുന്നതും.ഇന്നലെകൾ തറവാടുകളും മുത്തശ്ശന്മാരും മുത്തശ്ശികളും ഉള്ളതായിരുന്നു. നാലു കെട്ടുകളിൽ തളം കെട്ടിനിന്നിരുന്ന പഴമൊഴികൾ എത്രയോ ആയിരുന്നു .അവരൊക്കെയും വീടിനെയും ചുറ്റുപാടിനെയും സ്നേഹികക്കുകയും , ഓമനിക്കുകയും,പരിപാലിക്കുകയും ചെയ്‌തിരുന്നു. നാടിനെയും മണ്ണിനെയും ..

കിഴക്കുദിക്കുന്ന സൂര്യൻ പടിഞ്ഞാറ് അറബിക്കടലിൽ മുങ്ങി താഴുന്നത് വരെയുള്ള സമയം നിഴലിനെ അളന്നു നോക്കി പറയുമായിരുന്നു.വേനലിലും മഴയിലും മാറിമാറി വേട്ടയാടുന്ന രോഗങ്ങളെ പ്രകൃതിയോടിണങ്ങി അകറ്റുമായിരുന്നു. ഇന്ന് നാലുകെട്ടില്ല,മുത്തശ്ശൻമാരും ,മുത്തശ്ശിമാരുമില്ല .പകരം വൃദ്ധസദനങ്ങളിലെ അന്തേവാസികളായി മുത്തശ്ശി കഥകൾ മാറി.ആദിമ മനുഷ്യന്റെ വീവീരകഥകളത്രെയും ചലച്ചിത്രങ്ങളിൽ കൂടി ലോകമെമ്പാടുമറിയുന്നു.അമ്മയുടെ ഗർഭപാത്രത്തെ വാടക റൂമിനോടുള്ള ചെറിയ ബന്ധം പോലെ കാണുന്നു.പരിസരത്തെ മറക്കുന്നു,മരങ്ങളെയും ,ചെടികളെയും ,മണ്ണിനെയും മറക്കുന്നു.വീണ്ടും വീണ്ടും ആഴത്തിൽ വേദനിപ്പിച്ച് മണ്ണിന്റെ ഹൃത്തടങ്ങൾ ചൂഷണം ചെയ്യുന്നു .മരുന്നടിച്ചും ചന്തം വരുത്തിയ പച്ചക്കറികളെയും പഴങ്ങളെയും സ്നേഹിക്കുന്നു ഇനിയെങ്ങോട്ട് ? മനുഷ്യാ നീ ഓർക്കുക ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള പൊക്കിൾക്കൊടി എങ്ങനെയാണോ ?എത്രത്തോളം സുരക്ഷിതമാണോ ഈ ബന്ധമാണ് തന്റെ ആണി വേരുകൾ ആഴത്തിലറങ്ങിയ ചെടികൾക്ക് മണ്ണിനോടും... "ഇനിയെന്തിന് ജീവിക്കുന്നു".

സുധീഷ്‌ണ. എൻ
8 B കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം