കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ/ചരിത്രം
കവിയൂരിനു ധാരാളം സൽപ്പുത്രന്മാരെ സമ്മാനിച്ച കൃഷ്ണൻനായർ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ ഇവിടുത്തെ വിദ്യാലയങ്ങളിൾ മുൻപന്തിയിലാണ്.ഈഗ്രാമത്തിലെ ഏക ഗവൺമെൻറ് ഹൈസ്കുളായ ഈ സരസ്വതി ക്ഷേത്രത്തിന് ഏകദേശം 100 വർഷത്തെ പഴക്കമുണ്ട്. കൊച്ചീലച്ചൻ സ്ഥാപിച്ച കൈപ്പള്ളി എൽ.പി.സ്കുൾ നിന്നു പോയ സാഹചര്യത്തിൽ കവിയൂരിന്റെ അഭ്യുദയകാംക്ഷികളായ സാമൂഹ്യപരിഷ്കർത്താക്കളുടേയും അന്നത്തെ പ്രവർത്യാരായിരുന്ന മഠത്തിൽ കെ നാരണപീള്ളയുടെ ശ്രമഫലമായി സ്ഥാപീതമായതാണ് ഈ സ്കുൾ. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്തീയ മിഷനറിമാർ വഹിച്ച പങ്ക് നിസ്തുലമാണ്. കവിയൂർ ഗ്രാമത്തിലെ ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി ബഹുദൂരം സഞ്ചരിക്കേണ്ട അവസ്ഥ നിലനിന്നിരുന്ന കാലത്ത് കൊച്ചിയിൽ നിന്നു വന്ന ഒരു പുരോഹിതൻ (കൊച്ചീലച്ചൻ ) കവിയൂരിൽ ഒരു എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ഈ സ്കൂൾ കാലക്രമത്തിൽ നിന്നു പോയി.. ഈ സാഹചര്യത്തിൽ കവിയൂരിലെ അഭ്യുദയകാംക്ഷികളായ സാമൂഹ്യ പരിഷ്കർത്താക്കളുടെയും അന്നത്തെ പ്രവൃത്തിയാരായിരുന്ന മഠത്തിൽ കെ നാരായണപിള്ള യുടെയും ശ്രമഫലമായി 1910 ൽ ആരംഭിച്ചതാണ് കെ എൻ എം ഗവ.ഹൈസ്കൂൾ. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ സഭയിലെ ദിവാനായിരുന്ന ബഹാദുർ കൃഷ്ണൻ നായരാണ് ഈ സ്കൂളിന് ഭദ്രദീപം തെളിയിച്ചത് എന്ന് പഴമക്കാർ പറയുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഈ സ്കൂൾ അറിയപ്പെടുന്നു.