ആഴക്കടൽ പോലെ അലമുറയിടുന്ന
മനസ്സിലേക്ക്-
ചുട്ടുപഴുക്കുന്ന മണലാര്യണ്യത്തിലകപ്പെട്ട
കാൽപാദങ്ങളെപ്പോൾ
കാല൦ ഏതോ വിദൂരതയിലേക്ക്
ആനയിക്കുന്നു.
എന്തിനു വേണ്ടി നാ൦ കലഹിച്ചുവോ
ഇന്നതിന്റെയെല്ലാ൦ അവകാശി മറ്റൊരാൾ.
ധനധാന്യാഢനെന്നോ,കുചേലനെന്നോ
ഭാവഭേദമില്ലാതെയെല്ലാ൦ ഒന്നായ് ലയിക്കുന്നു
പാരിൽ.
ഈ മഹാമേരുവിൽ മുക്തി നേടി
ചെറുപുഷ്പമായ് വിടരാൻ
സാധിച്ചിരുന്നുവെങ്കിൽ
സുഗഡപൂങ്കാവനമായ് മാറ്റിടുവാനാകുമോ
ലോകമാന്യരെ.