കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

രാമു പട്ടണത്തിലാണ് താമസിച്ചിരുന്നതെങ്കിലും വീടിനു പിന്നിൽ ഒരു കൊച്ചു തോട്ടം ഉണ്ടായിരുന്നു. ചെടികളും പൂക്കളും പലതരം പഴങ്ങളും ഉള്ള മനോഹരമായ തോട്ടം. അതിൽ ഒരു ആപ്പിൾ മരത്തിൽ നിറയേ ആപ്പിളും ഉണ്ടായിരുന്നു. കുട്ടികളെല്ലാം അവിടെ കളിച്ചിരുന്നു. കുറേ കാലം കഴിഞ്ഞപ്പോൾ ആ ആപ്പിൾ മരം കായ്ക്കാതെയായി. രാമു ആപ്പിൾ മരം മുറിക്കാൻ തീരുമാനിച്ചു. അപ്പോളാണ് അതിൽ താമസിച്ചിരുന്ന പക്ഷികളും പ്രാണികളും ഒക്കെ രാമുവിനു ചുറ്റും വന്നു നിന്നു. രാമു മരത്തിലുള്ള തേനീച്ചക്കൂട്ടിൽ നിന്നും ഒരു തുള്ളി തേൻ നുണഞ്ഞുനോക്കി. ഹായ്.... എന്താ സ്വാദ്.... പാവം. ഈ മരം ഞാൻ മുറിച്ചാൽ ഇവർക്കെല്ലാം വീടില്ലാതാവും. ഇവരൊന്നുമില്ലെങ്കിൽ നമുക്കും ജീവിക്കാനാവില്ല. ഞാൻ ഈ മരം മുറിക്കുന്നില്ല.

എല്ലാവരും രാമുവിനോട് നന്ദി പറഞ്ഞു.

ഫിയ ഫർഹ സി പി
5 D കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ