കെ.ഇ..യു.പി.എസ്സ്,പുളിയൻമല

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.ഇ..യു.പി.എസ്സ്,പുളിയൻമല
വിലാസം
പുളിയൻമല

കെ.ഇ..യു.പി.എസ്സ്,പുളിയൻമല
,
685515
സ്ഥാപിതം3 - ജനുവരി - 1976
വിവരങ്ങൾ
ഫോൺ04868270414
ഇമെയിൽkeupspuliyanmala@Gmail.Com
കോഡുകൾ
സ്കൂൾ കോഡ്30536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr .കൊച്ചുറാണി ജോസഫ്
അവസാനം തിരുത്തിയത്
18-08-2025ലീനാ വർഗ്ഗീസ്



ചരിത്രം/കെ.ഇ.യൂ .പി.സ്കൂൾ പുളിയന്മല

വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ പുളിയന്മല എന്ന ഗ്രാമത്തിലാണ് വിദ്യാലയം.ചരിത്രപരവും,സാംസ്കാരിക പരവുമായി സാമാന്യം നിലവാരം പുലർത്തുന്ന പാരമ്പര്യം.സംസ്കാരത്തനിമയുടെ ഉറവിടങ്ങളിൽ വെളിച്ചം കാണാനാഗ്രഹിക്കുന്ന നാടും, ഭരണസംവിധാനങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പളിയാന്മാർ തിങ്ങിപ്പാർത്തിരുന്ന പുളിയന്മല കാലാന്തരത്തിൽ പുളിയൻ മലയായി രൂപപ്പെട്ടു.പുല്ലും പൂക്കളും പൂന്തേലും മഴയും മഞ്ഞും മാമലയും തോടും മേടും കാടും മലയും കാട്ടുമൃഗങ്ങളും കാട്ടുചെടികളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട പ്രകൃതി രമണീയമായ പരിസരം.എങ്ങും പച്ചപ്പ് മാത്രം.തമിഴ്നാട് മായി അതിർത്തി പങ്കിടുന്ന പ്രദേശം.ഏലം, കാപ്പി, കുരുമുളക് ,ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ നാട്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ച വിശുദ്ധ ചാവറ നാമധേയത്തിലുള്ള സ്കൂളിന് മൂന്നു ദിക്കുകളുമായി കുഞ്ഞുങ്ങൾക്ക് അക്ഷര വെളിച്ചം പകരുന്ന വിദ്യാകേന്ദ്രങ്ങൾ,കലാലയങ്ങൾ,എങ്ങനെയുണ്ട്.പോത്തിൻകണ്ടം ശാഖയുടെ കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന സ്കൂൾ 1976 മാണ്ടിൽ കർമ്മല സന്യാസിനി സംഘത്തിലെ ചങ്ങനാശ്ശേരി പ്രോവിൻസിന്റെ നേതൃത്വത്തിലുള്ള സന്യാസിനികൾ വിലയ്ക്ക് വാങ്ങുകയും തങ്ങളുടെ സ്ഥാപകനായ വിശുദ്ധ ചാവറയുടെ ചൈതന്യമുൾക്കൊണ്ട് വിദ്യാഭ്യാസ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യമിക്കുകയും ചെയ്തു.1976 മുതൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.പുളിയന്മല പ്രദേശത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ ഈ വിദ്യാലയത്തിലൂടെ സാധ്യമാകുന്നു

ഭൗതികസൗകര്യങ്ങൾ

പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..ക്ലാസ് റൂമുകളിൽ  പ്രൊജക്ടർ, സ്ക്രീൻ എന്നിവ ഉറപ്പിച്ചുകൊണ്ട് അവ പൂർണ്ണമായും ഡിജിറ്റൽ ആക്കി മാറ്റിയിട്ടുണ്ട്... കുട്ടികൾക്കുള്ള  പാഠ്യ ഭാഗങ്ങൾ, അദ്ധ്യാപകർക്കുള്ള ലഘു കോഴ്സുകൾ, കുട്ടികൾക്കായുള്ള വിവിധ ബോധവൽക്കരണ ക്ലാസുകൾ  എന്നിവയെല്ലാം പ്രൊജക്ടർ സഹായത്തോടെ നടത്തിവരുന്നു.. ഇതു വലിയ മാറ്റങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കിയിട്ടുള്ളത്.. ദൃശ്യ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉപയോഗിക്കുവാൻ ഞാൻ ഇത്തരം സാങ്കേതിക സഹായങ്ങൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.. മാത്രമല്ല ഇത് ഉപയോഗിക്കുവാൻ സന്നദ്ധനായ അധ്യാപകർക്ക് അവരുടെ അധരവ്യായാമം പരമാവധി കുറയ്ക്കുവാനും  ഇത് സഹായിച്ചിട്ടുണ്ട്..

    ഏകദേശം 10 ലധികം ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് സ്വന്തമായുണ്ട്.... എല്ലാ ക്ലാസ് റൂമുകളിലും സ്മാർട്ട് ടിവികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള ടോയ്ലറ്റുകൾ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ എന്നിവ വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2025- 26 അധ്യയനവർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളുടെ ആഘോഷിച്ചു .രാവിലെ 10: 30 ന് ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. കുട്ടികളെ വരവേൽക്കാൻ സ്കൂളും ക്ലാസ് മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു .സ്കൂൾ പരിസരം വിവിധ വർണത്തിൽ ഉള്ള കടലാസ് പൂക്കളം റിബണുകളാലും അലങ്കൃതമായിരുന്നു. മുൻ പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് ദേവസ്യ അധ്യക്ഷനായ പരിപാടിക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ. കൊച്ചുറാണി ജോസഫ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ.സിബി എബ്രഹാം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. v, VI, VII ക്ലാസുകളിലേക്ക് എത്തിയ കുരുന്നുകളെ തങ്ങളുടെ ഫോട്ടോ അടങ്ങിയ ബാഡ്ജുകൾ നൽകിയ സ്വീകരിക്കുകയും തിരികൾ തെളിച്ച് സ്റ്റേജിൽ കയറ്റി ബുക്ക്, പേന ,പെൻസിൽ ,റബ്ബർ ,പൗച്ച് എന്നിവ സമ്മാനമായി നൽകുകയും ചെയ്തു. സിസ്റ്റർ പ്രീതി മോൾ മാത്യു പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി. ശേഷം ക്ലാസ്സിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുമായി വിശേഷങ്ങൾ പങ്കുവെച്ച് 2025 -26 അധ്യായന വർഷത്തെ പാഠ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളുടെ സമുചിതമായി ആചരിച്ചു. രാവിലെ 9: 30ന് പ്രത്യേക അസംബ്ലി കൂടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രതിജ്ഞ, പരിസ്ഥിതിഗാനം എന്നിവ അവതരിപ്പിച്ചു.തുടർന്നാൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടന പ്രവർത്തന ഭാഗമായി ഇലകൾ പൊഴിഞ്ഞ മരത്തിന്റെ ചിത്രത്തിൽ കൈ രേഖ പതിപ്പിച്ച് ഇലകളാക്കി മാറ്റി മരത്തിന് പുതുജീവൻ പകരുന്ന പ്രവർത്തനം നടത്തി. തുടർന്ന് സീഡ്കുട്ടി വനത്തിൽ മരത്തൈകൾ നട്ടു.ശ്രീമതി ശാന്തി വിഎമ്മിന്റെ നേതൃത്വത്തിൽ ഞാനും എൻറെ അമ്മയും അമ്മ മരത്തോടൊപ്പം ഫോട്ടോഗ്രാഫി പ്രദർശനം നടത്തി കുട്ടികൾ തങ്ങളുടെ അമ്മമാരോടൊപ്പം മരം നടുന്നതായിരുന്നു ഈ പരിപാടി.കൂടാതെ പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവയും നടത്തി.

വായനദിനം

മലയാളിയെ വായനയുടെ ലോകത്തേക്ക്, അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു .ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാര പ്രവർത്തനങ്ങളും എസ് ആർ ജി മീറ്റിംഗിൽ തീരുമാനിക്കപ്പെട്ടു.വായനാദിന ക്വിസ് , വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, വായനാദിന പോസ്റ്റർ രചന മത്സരം, ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം, പുസ്തക പരിചയം, കഥാപാത്ര പുനരാവിഷ്കാരം, കഥാപാരായണം, ആസ്വാദനക്കുറിപ്പുകൾ ,വായനയുടെ ലഹരി ക്യാമ്പയിൻ ഉദ്ഘാടനം എന്നീ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.വിവിധങ്ങളായ പഠന പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്ന കുട്ടിക്ക് മാത്രമേ ഭാവിയിൽ മികച്ച പഠിതാവ് ആകാൻ കഴിയൂ എന്ന് തിരിച്ചറിവിൽ നിന്ന് കുട്ടിയുടെ ഭാവനയും സർഗാത്മക ചിന്തയും വളർത്തുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടപ്പിലാക്കുന്നത് ജൂൺ 19ന് രാവിലെ സ്കൂൾ അസംബ്ലിയോടുകൂടി വായനാദിനാചരണ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രഥമ അധ്യാപിക സിസ്റ്റർ. കൊച്ചുറാണി ജോസഫ് തിരിതെളിച്ചു തുടർന്ന് വായനാദിന പ്രതിജ്ഞ ചൊല്ലി.വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന ചിന്തയിൽ നിന്നുകൊണ്ട് വായിക്കാനും താരതമ്യം ചെയ്യാനും നിരീക്ഷിക്കാനും തരംതിരിക്കാനും ക്രമീകരിക്കാനും എല്ലാം കഴിവ് നേടുന്നതിലൂടെ വൈജ്ഞാനിക വികാസത്തിന് കുട്ടിയെ സ്വയം പ്രാപ്തനാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2025ലെ വായനാദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ വിദ്യാലയത്തിന് സാധിച്ചു.

യോഗ ദിനം

കുട്ടികളിലെ വിഷാദം ,ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ എടുത്തു കാണിച്ചു കൊണ്ട് യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രഥമ അധ്യാപിക സിസ്റ്റർ. കൊച്ചുറാണി ജോസഫ് യോഗാ ദിന സന്ദേശം നൽകി.തുടർന്ന് വിവിധ യോഗാഭ്യാസങ്ങളുടെ പ്രകടനവും യോഗാദിന പോസ്റ്റർ രചന മത്സരവും കുട്ടികൾക്കായി സംഘടിപ്പിച്ചു.

അധ്യാപക രക്ഷകർതൃ സമിതി

2025 -26 അധ്യായന വർഷത്തെ ആദ്യ അധ്യാപക രക്ഷകർതൃ സമിതി ജനറൽബോഡി 26 -6 - 2025 നു ചേർന്നു.ബഹുമാനപ്പെട്ട റവ.ഫാദർ തോമസ് കപ്യാങ്കൽ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നൽകി. അധ്യാപകരും രക്ഷിതാക്കളും പരസ്പര ധാരണയും സഹകരണവും പുലർത്തിയാൽ കുട്ടികളുടെ മികവ് സാധ്യമാണെന്നും മാതാപിതാക്കൾ മക്കളുടെ കാര്യങ്ങളിൽ ചെലുത്തേണ്ട ശ്രദ്ധയെ പറ്റിയും അച്ഛൻ സംസാരിച്ചു.തുടർന്ന് പിടിഎ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ശ്രീ. സതീഷ് ചന്ദ്രൻ പിടിഎ പ്രസിഡന്റായും ശ്രീമതി .സൗമ്യ രാജേഷ് എം പി ടി.എ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനം

ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും യുവതലമുറയെ രക്ഷിച്ചാൽ മാത്രമേ സാമൂഹിക ബോധവും മൂല്യങ്ങളും ഉള്ള സമൂഹസൃഷ്ടി സാധ്യമാകൂ എന്ന് തിരിച്ചറിവിൽ നിന്ന് ലഹരിക്കെതിരായ മനോഭാവം കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീ. സിബി സി .കെ, എ എസ് ഐസന്തോഷ് എന്നിവർ ക്ലാസുകൾ നയിച്ചു.Say No to Drugs Stick on to life എന്ന പേരിൽ സ്കൂൾ നോട്ടീസ് ബോർഡിൽ സ്റ്റിക്കി നോട്ടുകൾ ഒട്ടിച്ച് ലഹരി വിരുദ്ധ സന്ദേശം പകർന്നു.ഒപ്പം സമ്പാ ഡാൻസ് പരിശീലനം അധ്യാപിക ട്രീസാ സെബാസ്റ്റ്യൻ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി.ലഹരിക്കെതിരെയുള്ള ഏതൊരു പോരാട്ടവും മനുഷ്യസ്നേഹത്തിന്റെ ഭാഗമാണെന്നും ലഹരിക്കെതിരെ ഒന്നിച്ച് കൈകോർത്താൽ ഏതൊരു ലഹരിയും തുടച്ചു മാറ്റാം എന്ന് മൂല്യവും മനോഭാവവും കുട്ടികളിൽ വളർത്താൻ ലഹരി വിരുദ്ധ പഠന പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

ജനാധിപത്യത്തിൻറെ ബാലപാഠങ്ങൾ അറിയുന്നതിന് വഴിയൊരുക്കിയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 1- 7- 2025ൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.26 -6 - 2025 കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും 28 -6 - 2025 മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 28- 6 -25 മുതൽ 30- 6 - 2025 വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവസരം നൽകുകയും ചെയ്തു.സ്കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ എന്നീ സ്ഥാനങ്ങളിൽ 10 മത്സരാർത്ഥികൾ മത്സരിച്ചു. തുടർന്ന് മത്സരാർത്ഥികളുടെ മേൽനോട്ടത്തിൽ പെട്ടി പൊട്ടിക്കുകയും വോട്ടെണ്ണൽ നടപടികൾ നടത്തുകയും ചെയ്തു. ആൻ മരിയ അലക്സ്, ആദ്യനാരായണൻ എന്നിവർ മത്സരത്തിൽ വിജയിച്ചു.തുടർന്ന് 4- 7- 2025ന് സ്കൂൾ അസംബ്ലിയിൽ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ തീരുമാനിക്കുകയും 8 - 7 - 2025 ആദ്യ യോഗം നടത്താൻ തീരുമാനിക്കുകയും ചെയ്തു.

ചാന്ദ്രദിനം

ചാന്ദ്രദിനം ആഘോഷിക്കുന്നതിലൂടെ ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യവും മനുഷ്യൻറെ ആദ്യ ചാന്ദ്രയാത്രയുടെ പ്രാധാന്യവും കുട്ടികളിൽ ഓർമ്മപ്പെടുത്താൻ സാധിച്ചു.പോസ്റ്റർ രചന മത്സരം , കൊളാഷ് നിർമ്മാണം, റോക്കറ്റ് മോഡൽ നിർമ്മാണം, ഡോക്യുമെൻററി പ്രദർശനം, വാട്ടർ റോക്കറ്റ് ലോഞ്ചിംഗ് എന്നീ പഠന പ്രവർത്തനങ്ങൾ ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി നടത്തി.

ചങ്ങാതിക്ക് ഒരു തൈ പച്ചത്തുരുത്ത് വൃക്ഷവത്കരണ ക്യാമ്പയിൻ

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ നടത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത് ഭാഗമായി വിദ്യാലയത്തിൽ നടപ്പിലാക്കിയ ചങ്ങാതിക്ക് ഒരു തൈ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. കൊച്ചുറാണി ജോസഫ് നിർവഹിച്ചു. ഇതിൻറെ ഭാഗമായി എല്ലാ കുട്ടികളും ഓരോ വർഷത്തെ കൊണ്ടുവരികയും അവ തങ്ങളുടെ കൂട്ടുകാർക്കും നൽകുകയും ചെയ്തു കാലാവസ്ഥാവ്യത്യാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ആഗോളതാപനത്തെ ചെറുക്കുന്നതിനും സാധിക്കും എന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.

കൈത്താങ്ങ് - പിന്തുണ പദ്ധതി

കെ .ഇ . യു.പി സ്കൂളിലെ 2025 -26 അക്കാദമിക വർഷത്തെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം (പഠന പിന്തുണ ക്ലാസ്) ആസൂത്രണ പരിപാടികൾ 9 -6 -25ലെ എസ് ആർ ജി മീറ്റിംഗിൽ നടത്തുകയുണ്ടായി ഇതിൽ പ്രകാരം ഓരോ കുട്ടികളുടെയും പഠനം നിലവാരം നിർണയിക്കാനും അതിനനുസരിച്ച് പഠന രീതികളിൽ മാറ്റം വരുത്തി ഓരോ അധ്യാപകർക്കും ചുമതലകൾ വിഭജിച്ചു നൽകാനും സാധിച്ചു.ആദ്യത്തെ രണ്ടാഴ്ചത്തെ ക്ലാസുകൾക്ക് ശേഷം ഓരോ കുട്ടികളുടെയും പഠനനിലവാരം കണ്ടെത്തുവാനും ഏത് മേഖലയിൽ കൂടുതൽ പരിഗണന നൽകണമെന്ന് മനസ്സിലാക്കുവാനും അധ്യാപകർക്ക് സാധിച്ചു.

മുൻ സാരഥികൾ

സിസ്റ്റർ ലിസ്സി മാത്യു

സിസ്റ്റർ .ആലിസ് എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ഇ.യു .പി.സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ചവർ സമുഹത്തിന്റെ വിവിധ സേവന മേഖലകളിൽ അദ്ധ്യാപകർ ,ഡോക്ടർസ് ,ബാങ്ക് ഉദ്യോഗസ്ഥർ ,കർഷകർ എന്നിങ്ങനെ സേവനം ചെയ്യുന്നു

നേട്ടങ്ങൾ .അവാർഡുകൾ.

  1. 2024-2025 മാതൃഭൂമി സീഡ് ക്ലബ് ഹരിതവിദ്യാലയ പുരസ്‌കാരം
  2. 2023-2024 മാതൃഭൂമി സീഡ് ക്ലബ് ഹരിതവിദ്യാലയ പുരസ്‌കാരം
  3. 2022-2023 മാതൃഭൂമി സീഡ് ക്ലബ് ഹരിതവിദ്യാലയ പുരസ്‌കാരം
  4. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത മേളകളിൽ ഉപജില്ലതല സമ്മാനങ്ങൾ
  5. പ്രവർത്തി പരിചയ മേളകളിൽ ഉപജില്ലതല സമ്മാനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.ഇ..യു.പി.എസ്സ്,പുളിയൻമല&oldid=2820079" എന്ന താളിൽനിന്ന് ശേഖരിച്ചത്