കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/ഒന്നിച്ചുനിൽകാം

ഒന്നിച്ചുനിൽകാം

നമുക്കൊന്ന് ചേരാം പ്രതിരോധിക്കാം വീണ്ടെടുക്കാം ഇനിയും ഒരു പുതുതലമുറയെ

സ്വീകരിച്ചിടാം പ്രതിരോധമാർഗങ്ങൾ
പ്രവർത്തിച്ചിടാം നമ്മുക്ക് ഒന്നുചേരാം

കൈകൾ കോർക്കാം നമ്മുക്ക് ഒന്നായി പ്രവർത്തിക്കാം തച്ചുടയ്ക്കാം ഈ മഹാമാരിയെ

നാം ഒന്നുചേർന്നാൽ തിരുത്തിക്കുറിച്ചിടാം ഈ മഹാമാരിതൻ ഫലങ്ങളെ

നാം തന്നെ ചെയ്യുന്ന ദുഷ് കൃത്യഫലങ്ങൾ
നമ്മുക്ക് താൻ വിനയായിടുന്നു

നാം തന്നെ അനുഭവിചിടാം ഈ മഹാമാരിതൻ വേദനകൾ

രോഗപ്രതിരോധം അതേയുള്ളോരു മാർഗം
ഈ ലോകത്തെ രക്ഷിപ്പാൻ നാം കൈകളിൽ

ഒന്നിച്ചുനിൽകാം നമ്മുക്ക് ഒന്നായി ചേർന്നിടാം ആരോഗ്യമുള്ളോരു നാളതിനായ്
ഭിതിയില്ലാത്തോരു നാളതിനായ്

രഞ്ജിത എം ജെ
9A കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത