കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒന്നിച്ചു നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒന്നിച്ചു നേരിടാം
                  നമ്മൾ ഇപ്പോൾ നിർണ്ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പലതരത്തിലുള്ള രോഗങ്ങളുടെ ജനനം ഈ നാളുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനു തെളിവാണ് ചൈനയിലെ വുഹാനിൽ ഉണ്ടായ കൊറോണ അധവാ കൊവിഡ് - 19 എന്ന വൈറസ്. ചൈനയിലെ വുഹാനിൽ നിന്നു ഉണ്ടായ വൈറസ് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഏതാണ്ട് ഇരുന്നൂറിൽ പരം രാജ്യങ്ങളിൽ ഈ വൈറസ് വ്യാപിച്ചിരിക്കുകയാണ്. ഈ വൈറസ് ഒരു മഹാ വിപത്തായിട്ടാണ് ലോകം കാണുന്നത്. 
                     ഇതുപോലുള്ള വൈറസ്സുകളെ പ്രതിരോധിക്കാൻ മരുന്നിനെക്കാൾ മാനവികതയ്ക്ക് കഴിയും, അതിനു തെളിവാണു ദൈവത്തിന്റെ സ്വന്തം നാടയ നമ്മുടെ കൊച്ചു കേരളം. മനുഷ്യർ ഒറ്റക്കെട്ടായിട്ടാണ് ഈ മഹാ വിപത്തിനെ പ്രതിരോധിക്കുന്നത്. ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി, അങ്ങനെ പല വകുപ്പിലുള്ള മന്ത്രിമാരും ഉറക്കമിളച്ചാണ് പ്രവർത്തിക്കുന്നത്. ചൈനയിലെ വുഹാനിൽ ചെയ്ത അതെ രീതിയിൽ ലോക്ക് ഡൗൺ എന്ന പ്രവർത്തനത്തിലൂടെയാണ് ഈ രോഗത്തെ പ്രതീരോധിച്ചത്. അമേരിക്ക, ഇറ്റലി തുടങ്ങി സമ്പന്നമായ രാജ്യങ്ങൾ ഇന്ത്യ എന്ന വികസ്വര രാഷ്ട്രത്തിനോടു സഹായ ഹസ്തം ചോദിച്ചെത്തിയതിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നമുക്കോരോരുത്തർക്കും അഭിമാന ജനകമാണ്. ഇന്ത്യ എന്നത് നന്മയുടെ രാജ്യമാണെന്ന് ഇവിടെ തെളിയുകയാണ്. ഇന്ത്യൻ ജനതയുടെ സുരക്ഷയ്ക്കൊപ്പം മറ്റു രാജ്യങ്ങളേയും രക്ഷിയ്ക്കാൻ നമുക്ക് സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണിവിടെ. ഇന്ത്യയുടെയും കേരളത്തിന്റെ പ്രവർത്തനം എന്നും ഓർമ്മിക്കുന്നതാണ് എന്നത് സത്യം തന്നെയാണ് മറ്റുള്ളവരുമായിട്ടുള്ള അടുത്തിടപെടൽ, സംസാരം, ഹസ്തദാനം, ആലിംഗനം തുടങ്ങിയ വയിലൂടെയാണ് വൈറസ് പകരുന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറ്റവും പ്രധാന ഘടകമാണ്. നമ്മൾ സ്വയം പാലിക്കുന്നതിനോടൊപ്പം മറ്റുള്ളവരിലും ഇതിനെക്കുറിച്ചുള്ള ബോധം ഉണ്ടാക്കിയെടുക്കുക എന്നത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് 

ഈ വിപത്തു പകരാതെ ഒന്നിച്ച് ഒരുമിച്ച് മറ്റുള്ളവർക്ക് വഴി കാട്ടിയായി നമ്മൾക്ക് മാറാം, ഒന്നിച്ചു നേരിടാം പ്രതിരോധിക്കാം ഈ മഹാവിപത്തിനെ

           ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടാം പ്രതിരോധിക്കാം 

ഐക്യമത്യം മഹാബലം

സൂരജ്. എസ്.
8 G കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം