ലോകത്തിൽ ദുരന്തം വിതച്ച്..
മഹാമാരി പോൽ ഉയരുന്നു.. കൊറോണ..
മാനവരാശിയെ ദുഃഖത്തിലാഴ്ത്തിയ
കൊറോണയെ നമ്മൾ അതിജീവിക്കും...
ഒറ്റക്കെട്ടായി നിന്ന് നാം കൊറോണയെ പ്രതിരോധിക്കും...
അനാവശ്യ യാത്രകളും അപകടങ്ങളും ഇല്ലാതായി...
അകന്നിരിക്കാം തത്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടിട്ട്..
കൈകൾ നന്നായി കഴുകേണം..
ഭയപ്പെടുന്നു നാം..
ഭയപ്പെടുന്നു നാം..
കൊറോണയെന്ന വൈറസിനെ...
വീട്ടിലിരുന്നു കളിച്ചീടാം
സമൂഹവ്യാപനം തടഞ്ഞീടാം..
കൊറോണ കാലം ഇനിയെന്നും,
ഒരോർമ്മകാലമായി മാറീടും...
ലോകനന്മയാഗ്രഹിച്ച് പൊരുതി നാം ജയിച്ചീടും..
ഭയമുപേക്ഷിക്കണം കോവിഡ്-
കൊറോണയെ ഒന്നിച്ചു
തുരത്തീടേണം...