കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു


 ഞാനാണ് കീടാണു. വൃത്തിഹീനമായ സ്ഥലങ്ങളിലാണ് എന്നെ നിങ്ങൾക്ക് കാണാൻ കഴിയുക. മനുഷ്യരുടെ ദേഹത്ത് കയറി അവരെ രോഗികളാക്കുന്നതാണ് എന്റെ വിനോദം. ഒരു ദിവസംഞാൻകുട്ടികൾകളിക്കുന്നമൈതാനത്ത്ചുറ്റിയടിക്കുകയായിരുന്നു. 'ആഹാ'... വൃത്തി ഇല്ലാത്ത സ്ഥലം. ഇവിടെത്തന്നെ നില്ക്കാം. കുട്ടികൾ കളിക്കാൻ വരുമ്പോൾ അവരുടെ ദേഹത്ത് കയറാം. അങ്ങനെ ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ അതാ വരുന്നു കുറച്ചു കുട്ടികൾ. എനിക്ക് സന്തോഷമായി. അവിടെ എത്തിയ കുട്ടികൾ കണ്ടത് കളിക്കുന്ന സ്ഥലം ആകെ വൃത്തികേടായി കിടക്കുന്നതാണ്. അവരിൽ മുതിർന്ന ഒരു കുട്ടി പറഞ്ഞു. ഇവിടെ കളിച്ചാൽ ഞങ്ങൾക്ക് രോഗം പിടിപെടും. എല്ലാവരും പെട്ടെന്ന് തന്നെ അവിടെയൊക്കെ വൃത്തിയാക്കി. ഞാൻ ദൂരേക്ക് തെറിച്ച് വീണു. എനിക്ക് സങ്കടം വന്നു. അവിടെനിന്നും ഞാൻ വേറെ താമസിക്കാൻ പറ്റിയ സ്ഥലം നോക്കി പോയി. ഇതുപോലെ മലിനമാക്കപ്പെട്ട സ്ഥലങ്ങളും വീടുകളും തോടുകളും പുഴകളും റോഡുകളും എല്ലാം നമ്മളോരോരുത്തരും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ തടയാം. 

അദ്വൈത് വി കെ
6 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ