കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

<
നമ്മുകെ ലോകം മുൾമുനയിൽ നിൽക്കുന്ന മഹാമാരികൊറോണ വൈറസ് അഥവാ (കോവിഡ് 19)ചൈനയിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഈ രോഗം വന്നിരുന്നുവെങ്കിലും അന്ന് ഈ രോഗത്തെ പറ്റി അധി കമാന്നും അറിവുണ്ടായിരുന്നില്ല കാരണം ആ രോഗം കൊണ്ട് മാത്രം നിരവധി ആളുകൾ നഷ്ടമായെങ്കിലും അത് അത് ചൈനയിൽ തന്നെ ഒതുങ്ങി നിന്നിരുന്നു. എന്നാൽ ഇന്നത്തെ " ഈ തീ മഴ" ഓരോ ദിവസവും അനേകം പേരുടെ ജീവൻ അപഹരിച്ചുകൊണ്ട് യാതൊരു ദയയുമില്ലാതെ മുന്നേറികൊണ്ടിരിക്കുകയാണ് " അമേരിക്ക ,ഇറ്റലി,ചൈന " എന്നി രാജ്യങ്ങളിൽ ഒരുപാട്‌പേരുടെ ജീവൻ നഷ്ടപ്പെടുകയും ,നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഈ മഹാമാരി കടക്കുകയും ചെയ്തു.നമ്മുടെ രാജ്യത്തിൽ കൊറോണ ഉള്ളവർ അധികവും വിദേശത്തുള്ളവർ ആണ് അതുപോലെ തന്നെ വിദേശത്തു നിന്നുവന്നവരെ പരിശോധിക്കുകയും എന്തെകിലും സംശയം ഉണ്ടായാൽ ഐസ്വലേഷൻ വാർഡിൽ മാറ്റുകയും അല്ലാത്തവരെ നിർബന്ധമായും 14ദിവസം വീട്ടിൽ കാഴിയുവാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് നമ്മുടെ പ്രധാന മന്ത്രിയും,മുഖ്യ മന്ത്രിയും,ആരോഗ്യ മന്ത്രിയും ജനങ്ങളോട് പറയുന്നത് സർക്കാർ പുതുതായി ആവിഷ്കരിച്ച " Break the chain”. (സോപ്പോ,സാനിറ്റയിസറോ ഉപയോഗിച്ചുകൊണ്ട് (20 sec) ഇടയ്ക്കിടെ കൈകഴുകുക അനാവശ്യമായി കണ്ണിലോ ,മൂക്കിലോ ,വായിലോ തൊടാതിരിക്കുക. തുമ്മൽ,ചുമ എന്നിവ വരുമ്പോൾ മുഖം തൂവാല കൊണ്ട് മറിചു പിടിക്കുക എന്നിവയാണ് പദ്ധതി ) ഇത് നമ്മുടെ നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആണ് ഇവർ നിർദ്ദേശിക്കുന്നത് അത് നമ്മൾ നമ്മുടെ കടമയായി കുടുംബത്തെ , അയൽ പക്കത്തെ ,നാടിനെ അതിലുപരി ഈ ലോകത്തെ ഈ മഹാമാരിയിൽ നിന്ന് സംരക്ഷിക്കാൻ നാം ഓരോരുത്തരും ശ്രെമിച്ചാൽ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷപെടുന്നു. ഈ ലോകത്തെ കാർന്നുതിന്നുന്ന വൈറസിൽ നിന്ന് രോഗം പിടിപെട്ടവരെ രക്ഷിക്കാനായി രാവും പകലുമില്ലാതെ തന്റെ ജീവനെയോ ,കുടുംബത്തെയോ നോക്കാതെ എല്ലാ രോഗികളെയും തന്റെ കുടുംബമായി കരുതി നമ്മൾ ഒരുരുത്തർക്കും വേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാർ,നേഴ്സ്‌മാർ ,ആരോഗ്യപ്രവർത്തകർ ,ആശാവർക്കർ ,ആംബുലൻസ് ഡ്രൈവർമാർ മുതലായവരുടെ സേവനവും,സ്‌നേഹപൂർണമായ പരിചരണവും നമുക്ക് വിസ്മയാവഹമാണ്. ഇതിൽ അറിയാതെ അകപ്പെട്ടുപോയ രോഗികൾക്ക് താങ്ങും തണലുമായി ഇവർ പ്രവർത്തിക്കുന്നുലക്ഷകണക്കിന് പേരുടെ ജീവൻ നഷ്ടമായെങ്കിലും ഇനിയുള്ളവരുടെ ജീവൻ നഷ്ടമാവാതെ കാത്തുസൂക്ഷിക്കാൻ ഇവർ കഠിനപ്രയത്നം ചെയ്യുന്നുണ്ട് ലോക്കഡോൺ നിലവിൽ വന്ന (march 22) മുതൽ നാടിനു കാവലായി ജനങ്ങൾക്ക് മുന്നറിയിപ്പു നൽകികൊണ്ട് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനായി രോഗികളെ കുറക്കാനും വേണ്ടി രാപ്പകലില്ലാതെ വെയിൽപോലും കാര്യമാക്കാതെ റോഡിലിറങ്ങി ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥന്മാർ യാത്ര ചെയ്യുന്നതിന്റെ കാര്യം തിരക്കി ആവശ്യക്കാരെ മാത്രം യാത്ര ചെയ്യാൻ അനുവദിച്ചുകൊണ്ട് അല്ലാത്തവരെ തിരിച്ചയച്ചുകൊണ്ടും അവർക്ക് വേണ്ട മാര്ഗ്ഗ നിർദ്ദേശം നൽകിയും ഇവർ രോഗത്തിനെതിരെ പോരാടുകയാണ് ഇവരുടെ സേവനം ഓരോ രക്ഷിതാവും തന്റെ മക്കളെ നോക്കുന്നതുപോലെ നമുക്ക് ഒന്നും സംഭവിക്കാതിരിക്കാൻ അവർ എല്ലാം ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുകയാണ്.ഈ രോഗത്തിന്റെ കയ്യിൽ നിന്ന് നമ്മെ രക്ഷിക്കാനായി ഇവർ മുന്നിട്ടിറങ്ങിയിരിക്കുകയാണ് . ഹോട്ടലുകളും,ബേക്കറികളും അടച്ചതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ അലയുന്ന പാവപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കിയും ഭക്ഷണം,വെള്ളം എന്നിവ നൽകിയും നമ്മുടെ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും മുന്നിട്ടിറങ്ങിയിരിക്കുകുയാണ് . ഏപ്രിൽ 1 മുതൽ എല്ലാ സന്നദ്ധപ്രവർത്തകരുടെയും ആഭിമുഖ്യത്തിലുള്ള പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയും ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ അതത് പ്രദേശത്തുള്ള തിരഞ്ഞെടുക്കപ്പെട്ടവരുടെ റേഷൻ കാർഡ് ശേഖരിച്ചുകൊണ്ട് റേഷൻ അരിയും സാധനങ്ങളും എത്തിച്ചുകൊടുക്കുന്നുണ്ട് . കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനു മുൻപ് മുൻകരുതൽ എന്ന നിലയിൽ ആണ് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് . എല്ലാവരും അത്യാവശ്യം ആണെങ്കിൽ മാത്രം പുറത്തിറങ്ങുകയും അങ്ങനെ അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങിയാൽ എവിടെയാണോ ആദ്യം ഹാൻഡ് വാഷും വെള്ളവും കാണുന്നത് അവിടെ നിന്ന് കൈ കഴുകിയതിനുശേഷം മാത്രം യാത്ര തുടരുക.പിന്നെ തിരിച്ചു വീട്ടിൽ എത്തിയാൽ പോകുമ്പോൾ ധരിച്ച വസ്ത്രം ഡെറ്റോൾ വെള്ളത്തിൽ മുക്കി വച്ചതിനുശേഷം സ്വയം കുളിച്ചു വ്യതിയാക്കുക എന്നിട്ടുമാത്രം മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുക.രാവിലെ എഴുനേറ്റ് ( 20 മിനിറ്റ് ) നടക്കുക പിന്നെ കുറച്ചു സമയം യോഗക്കായി മാറ്റിവെക്കാം. നമ്മുടെ വീട്ടുപറമ്പിൽ കാണുന്ന പഴവർഗങ്ങൾ നല്ലവണ്ണം തിന്നുക പ്രതിരോധത്തിന് ഇവ നമുക്ക് ഉപകാരമായേക്കാം " നല്ല നാളെക്കായ്‌ നമുക്ക് ഒറ്റ മനസായി ഒറ്റകെട്ടായി അകലം പാലിച്ച് ഈ മഹാമാരിയെ തുരത്താം "

ദിയ.കെ.പി
7 A കൂത്തുപറമ്പ യു .പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം