കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും
കൊറോണയും ശുചിത്വവും
വൈദ്യശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്ന വൈറസ് ബാധയാണ് കൊറോണ വൈറസ്. ഈ രോഗാണു ഏതോ മൃഗത്തിൽ നിന്നാണ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ രോഗത്തിന്റെ യഥാർത്ഥ ഉറവിടം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരുന്നതാണ് കൊറോണ വൈറസിന്റെ വ്യാപനരീതി. ജലദോഷം പനി, ന്യുമോണിയ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ പുതിയ വൈറസിന് ഇതുവരെ വാക്സിനോ പ്രതിരോധമരുന്നുകളോ കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ശരീരത്തിലെ ആന്റിബോഡികൾ അധികകാലം നിലനിൽക്കില്ല. അതിനാൽ രോഗം വന്ന് നാല് മാസത്തിനുള്ളിൽ വീണ്ടും വൈറസ് പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. രോഗം പിടിപ്പെട്ടാൽ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും. രോഗം മൂർച്ഛിക്കുമ്പോൾ ശരീരാവയവങ്ങൾ തകരാറിലാവുകയും ന്യുമോണിയ വരികയും ചെയ്യുന്നു. ഇതു കാരണം മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. വായയും മൂക്കും അടച്ചു പിടിക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നതിലൂടെ വൈറസ് പടർന്നേക്കാം. രോഗബാധിതനായ വ്യക്തിയെ സ്പർശിക്കുകയോ, ആ കൈ കൊണ്ട് കണ്ണിലോ മൂക്കിലൊ വായയിലോ സ്പർശിച്ചാലും വൈറസ് പടരും. രോഗം പടരാതിരിക്കാൻ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. വ്യക്തി ശുചിത്വം പാലിക്കുക. രോഗബാധിതരുമായി സമ്പർക്കം ഒഴിവാക്കുക. രോഗിയാണെന്നു അറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്. പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക. പുറത്തുപോയി വരുമ്പോൾ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. മൃഗങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. എന്നിവ ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം