കൂത്തുപറമ്പ് ഹൈസ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരുപതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവീസ് നടത്തുന്നു.