കൂത്തുപറമ്പ് ഹൈസ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് സ്ഥിതി ചെയ്യുന്നത്.കൂത്ത് ന‍ടന്നിരുന്ന സ്ഥലം എന്ന നിലയിലാണ് ഇതിന് കൂത്തുപറമ്പ് എന്ന പേര് വന്നത്. കൂത്തുപറമ്പിന്റെ ചരിത്രം കോട്ടയം രാജവംശവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. കോട്ടയം ചിറ,കോട്ടയത്തങ്ങാടി,കോട്ടയം തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.

പേരുവന്നത്

ചാക്യാർകൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.

my school

പ്രധാനസ്ഥാപനങ്ങൾ

  • നിർമ്മലഗിരി കോളേജ്
  • റാണിജയ് ഹയർസെക്കൻഡറി സ്കൂൾ
  • എം ഈ എസ് കോളേജ് നരവൂർപാറ
  • KSIDC വലിയവെളിച്ചം
  • Christuraj Hospital Thokkilangady
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുത്തുപറമ്പ്
    • കുത്തുപറമ്പ് യുപി സ്കൂൾ
    • അമൃത വിദ്യാലയം, പൂക്കോട്, കുത്തുപറമ്പ്
    • സൗത്ത് കുത്തുപറമ്പ് യുപി സ്കൂൾ
    • എടിഡിസി, വലിയവെളിച്ചം
    • ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, മാങ്ങാട്ടിടം, കുത്തുപറമ്പ്

'പ്രമുഖവ്യക്തികൾ'

  • രമേഷ് നാരായൺ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ, സംഗീതസംവിധായകൻ, ഗായകൻ.
  • സഈം അസീസ് കിണവക്കൽ, സാമൂഹിക പ്രവർത്തകൻ
  • സുരേഷ് കൂത്തുപറമ്പ്, ചിത്രകാരൻ,സാംസ്കാരികപ്രവർത്തകൻ
  • ശ്രീനിവാസൻ, ചലച്ചിത്ര നടൻ, സംവിധായകൻ
  • വിനീത് ശ്രീനിവാസൻ, ഗായകൻ,ചലച്ചിത്ര നടൻ, സംവിധായകൻ
  • വാഗ്‌ഭടാനന്ദൻ ,നവോഥാന നായകൻ

വ്യാവസായിക കേന്ദ്രങ്ങൾ

കുത്തുപറമ്പിന് സമീപം വലിയവെളിച്ചത്തിലാണ് കണ്ണൂർ വ്യവസായ വളർച്ചാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്ഐഡിസി) കീഴിലുള്ള സംസ്ഥാനത്തെ മൂന്ന് ഐജിസികളിൽ ഒന്നാണിത്.

താൽപ്പര്യമുള്ള സംരംഭകർക്ക് ഖരമാലിന്യങ്ങൾ/പ്ലാസ്റ്റിക് റീസൈക്ലിംഗ്, സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്ന, വൈദ്യുതി, വെള്ളം, റോഡുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കണ്ണൂർ ഐജിസിക്ക് നന്നായി വികസിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ഐജിസിയിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, സ്ഥാപിക്കുന്ന രണ്ട് റീസൈക്ലിംഗ് യൂണിറ്റുകൾക്കും ബയോമെഡിക്കൽ മാലിന്യ സംസ്കരണ യൂണിറ്റിനും കെഎസ്ഐഡിസി സ്ഥലം അനുവദിച്ചു.

കൂടാതെ, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) പവർ ടില്ലർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്ന വലിയവെളിച്ചത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെൽഫ് സ്റ്റാർട്ടർ ഉള്ള ന്യൂ ജനറേഷൻ പവർ ടില്ലറുകൾ, ഗാർഡൻ ടില്ലർ, ഡീസൽ എൻജിനുള്ള ബ്രഷ് കട്ടർ എന്നിവയാണ് യൂണിറ്റിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ.

സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ

1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, ഇ. എം. എസ്. സ്മാരക വായനശാല, മൂര്യാട്, എ. കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ്‌ ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ.