കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/സുരക്ഷ
സുരക്ഷ
നമ്മൾ എല്ലാവരും ലോകത്തെ വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിന്റെ ഭീതിയിലാണ്. ഈ വിപത്തിന് ഇന്നും ഫലപ്രദമായ മരുന്നുകളൊന്നും തന്നെ കണ്ടു പിടിച്ചിട്ടില്ല എന്ന് നമുക്ക് ഏവർക്കും അറിയാം .എന്നാൽ ഇതിനെതിരെയുള്ള ഏറ്റവും വലിയ മരുന്ന് നമ്മുടെ കൈയിൽ തന്നെയുണ്ട് എന്താണെന്നല്ലേ? ശുചിത്വം. നമ്മൾ എല്ലാവരും ശുചിത്വം കൃത്യമായി പാലിച്ചാൽ ഈ മഹാമാരിയെ ഒരു പരിധി വരെ ചെറുക്കാം. കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക .വീടിന് പുറത്ത് പോയാൽ ഇടയ്ക്കിടെ കൈകൾ കഴുകാൻ പറ്റിയില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായയും നിർബന്ധമായും മറയ്ക്കുക .പുറത്തു പോയി വന്നാൽ ശരീര ശുചിത്വം ഉറപ്പാക്കുക . കടയിൽ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക .ജോലി സ്ഥലങ്ങളിൽ മാസ്കും കൈയ്യുറകളും നിർബന്ധമായും ധരിക്കുക .ജോലി സ്ഥലങ്ങളിലും വീടുകളിലും നമ്മൾ സ്പർശിക്കാൻ ഇടയുള്ള പ്രതലങ്ങളിൽ അണുനാശിനികൾ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ശരീരഭാഗങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക. എല്ലാത്തിലും ഉപരി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വീടുകളിൽ നിന്നും പുറത്തിറങ്ങുക. ഇങ്ങനെ, വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും കോവിഡ്- 19 എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം .
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം